ലിറിക്കൽ വീഡിയോയിൽ നിന്നും | photo: screen grab
ഒരിടവേളയ്ക്ക് ശേഷം മോഹന്‍ലാലും ഷാജി കൈലാസും ഒന്നിക്കുന്ന എലോണ്‍ എന്ന ചിത്രത്തിലെ ആദ്യഗാനത്തിന്റെ ലിറിക്കല്‍ വീഡിയോ പുറത്തിറങ്ങി. 'ലൈഫ് ഈസ് എ മിസ്റ്ററി' എന്ന ഇംഗ്ലീഷ് ഗാനത്തിന്റെ ലിറിക്കല്‍ വീഡിയോയാണ് അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടിരിക്കുന്നത്.
മിക് ഗാരിയുടെ വരികള്‍ക്ക് സംഗീതം പകര്‍ന്നിരിക്കുന്നത് 4 മ്യൂസിക്സ് ആണ്. മിക് ഗാരി തന്നെയാണ് ആലാപനവും. ചുരുങ്ങിയ സമയം കൊണ്ട് നിരവധിയാളുകളാണ് വീഡിയോ കണ്ടത്.
നേരത്തെ പുറത്തിറങ്ങിയ എലോണിന്റെ ടീസറും ട്രെയിലറും ശ്രദ്ധ നേടിയിരുന്നു. രാജേഷ് ജയരാമന്റേതാണ് തിരക്കഥ. അഭിനന്ദന് രാമാനുജം ഛായാഗ്രഹണം നിര്‍വഹിക്കുന്നു. ഡോണ്‍മാക്സ് ആണ് എഡിറ്റിങ്.
വൈശാഖിന്റെ സംവിധാനത്തില്‍ പുറത്തിറങ്ങിയ മോണ്‍സ്റ്റര്‍ ആണ് മോഹന്‍ലാലിന്റേതായി റിലീസായ അവസാന ചിത്രം. കാപ്പയാണ് ഷാജി കൈലാസിന്റെ സംവിധാനത്തില്‍ പുറത്തിറങ്ങിയ അവസാന ചിത്രം.
Content Highlights: lyrical video from alone movie released
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..