ലോസ് ആഞ്ജലീസ്: ഹംപ്‌ഡേ, ലിറ്റില്‍ ഫയേഴ്‌സ് എവരിവേര്‍ എന്നീ ചിത്രങ്ങളുടെ സംവിധായിക ലിന്‍ ഷെല്‍ടണ്‍ (54) അന്തരിച്ചു. രക്തസംബന്ധമായ അസുഖത്തെത്തുടര്‍ന്ന് ചികിത്സയിലായിരുന്നു. ലോസ് ആഞ്ജലീസിലായിരുന്നു അന്ത്യം.
ചെറിയ ബജറ്റ് ചിത്രങ്ങളിലൂടെ അമേരിക്കന്‍ സിനിമാ മേഖലയില്‍ സ്വന്തമായൊരു വഴി വെട്ടിത്തെളിച്ച സംവിധായികയായിരുന്നു ലിന്‍. സ്വോര്‍ഡ് ഓഫ് ട്രസ്റ്റ്, ഔട്ട്‌സൈഡ് ഇന്‍, യുവര്‍ സിസ്റ്റേഴ്‌സ് സിസ്റ്റര്‍ തുടങ്ങിയവയും ലിന്നിന്റെ സിനിമകളാണ്. മാഡ് മെന്‍, ഫ്രഷ് ഓഫ് ദ ബോട്ട്, ദ മിന്റി പ്രൊജക്ട്, ഗ്ലോ എന്നിവ ലിന്‍ സംവിധാനം ചെയ്ത ടി വി സീരീസുകളാണ്.
Content Highlights : Lynn Shelton american director dies of blood disorder directed Madmen series, Humpday movie