ഷങ്കർ, ഇന്ത്യൻ 2 ൽ നിന്നുള്ള പോസ്റ്റർ
ചെന്നൈ: സംവിധായകന് ഷങ്കറിനെതിരെ നിയമ നടപടി ആവശ്യപ്പെട്ട് നിര്‍മാണ കമ്പനിയായ ലൈക്ക പ്രൊഡക്ഷന്‍സ്. കമല്‍ ഹാസനെ നായകനാക്കി സംവിധാനം ചെയ്യുന്ന ഇന്ത്യന്‍ 2 പൂര്‍ത്തിയാകാതെ മറ്റ് ചിത്രങ്ങള്‍ സംവിധാനം ചെയ്യുന്നതില്‍ നിന്ന് ഷങ്കറിനെ വിലക്കണമെന്ന് ആവശ്യപ്പെട്ടാണ് മദ്രാസ് ഹൈക്കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചിരിക്കുന്നത്.
സിനിമയുടെ തുടക്കത്തില്‍ ചിത്രത്തിന്റെ ആകെ ബജറ്റ് 150 കോടിയാണെന്നാണ് പറഞ്ഞിരുന്നത്. ഇതുവരെ 236 കോടിയാണ് ചിത്രത്തിന് വേണ്ടി ചിലവഴിച്ചുവെങ്കിലും സിനിമ പൂര്‍ത്തിയായിട്ടില്ല. സംവിധായകന് ഷങ്കറിന് 40 കോടിയാണ് പ്രതിഫലമായി നിശ്ചയിച്ചിരിക്കുന്നത്. അതില്‍ 14 കോടി നല്കി കഴിഞ്ഞുവെന്നും ഹര്‍ജിയില്‍ പറയുന്നു.
ഷങ്കര്‍ മറ്റ് ചിത്രങ്ങള്‍ സംവിധാനം ചെയ്യാന്‍ പാടില്ലെന്ന ആവശ്യം ഹൈക്കോടതി നിരസിച്ചു. ദില്‍ രാജു നിര്‍മ്മിച്ച് രാം ചരണ്‍ നായകനാവുന്ന ചിത്രം സംവിധാനം ചെയ്യുന്നത് ഷങ്കറാണ്. രണ്‍വീര്‍ സിങ്ങിനെ നായകനാക്കി ഒരു ഹിന്ദി ചിത്രവും ഷങ്കര്‍ സംവിധാനം ചെയ്യാന്‍ ഒരുങ്ങുകയാണ്. അതിനിടെയാണ് ലൈക്ക പ്രൊഡക്ഷന്‍ നിയമനടപടിയുമായി മുന്നോട്ട് പോയത്.
1996 ല്‍ ഷങ്കര്‍ -കമല്ഹാസന് കൂട്ടുകെട്ടില്‍ പുറത്തിറങ്ങിയ ഇന്ത്യന്റെ രണ്ടാം ഭാഗമാണ് ഇന്ത്യന്‍ 2. അഴിമതി നിറഞ്ഞ സാമൂഹിക വ്യവസ്ഥയ്ക്കെതിരേ പോരാടുന്ന സേനാപതി എന്ന കഥാപാത്രമായാണ് കമല്‍ ചിത്രത്തില്‍ എത്തിയത്. കമല്ഹാസന് പുറമേ സുകന്യ, മനീഷ കൊയ്രാള, ഊര്‍മിള മണ്ഡോദ്കര്, നെടുമുടി വേണു, നാസര്‍, കസ്തൂരി തുടങ്ങിയ ഒരു വലിയ താരനിര തന്നെ ചിത്രത്തില്‍ ഉണ്ടായിരുന്നു. ഇന്ത്യന്‍ സംഗീതം ഒരുക്കിയത്. എ.ആര് റഹ്മാനായിരുന്നു.
Content Highlights: Lyca seeks ban on director Shankar, Madras High court's decision, Indian 2 Movie
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..