മിമിക്രി കലാകാരന്മാരുടെ കുടുംബത്തിന് സാന്ത്വനം; ഭക്ഷ്യക്കിറ്റ് നൽകി എം എ യൂസഫലി


കോവിഡ് മൂലം പ്രതിസന്ധിയിലായ മിമിക്രി കലാകാരന്മാർക്ക് ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ യൂസഫലി പ്രഖ്യാപിച്ച ഭക്ഷ്യകിറ്റുകൾ ലുലു ഗ്രൂപ്പ് മീഡിയ കോർഡിനേറ്റർ എൻ.ബി സ്വരാജ് വിതരണം ചെയ്യുന്നു

കൊച്ചി: കോവിഡ് മൂലം പ്രതിസന്ധിയിലായ മിമിക്രി കലാകാരന്മാർക്ക് സഹായ ഹസ്തവുമായി എം.എ യൂസഫലി. മിമിക്രി കലാകാരന്മാരുടെ സംഘടനയായ മാ യുടെ കുടുംബംഗങ്ങൾക്ക് ഭക്ഷ്യകിറ്റുകൾ വിതരണം ചെയ്താണ് ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ യൂസഫലി രംഗത്തെത്തിയത്. മുന്നൂറിലധികം മിമിക്രി കലാകാരന്മാർ ഉൾപ്പെടുന്ന സംഘടനയിലെ കുടുംബാംഗങ്ങൾക്കാണ് ഭക്ഷ്യകിറ്റ് വിതരണം ചെയ്തത്.

പ്രളയവും,കോവിഡും മൂലം കഴിഞ്ഞ മൂന്നു-നാല് വർഷങ്ങൾ ആയി സ്റ്റേജ് പ്രോഗ്രാമുകൾ നഷ്ടപ്പെട്ട സാഹചര്യമാണ് ഉള്ളത്. തുടർന്ന് മിമിക്രി ആക്ടേഴ്സ് അസോസിയേഷൻ ഭാരവാഹികൾ ലുലു ഗ്രൂപ്പ് ചെയർമാന് നിവേദനം നൽകിയതോടെയാണ് എം.എ യൂസഫലി വിഷയത്തിൽ ഇടപെടൽ നടത്തിയത്. കോവിഡ് മൂലം പ്രതിസന്ധി നേരിടുന്ന മിമിക്രി കലാകാരന്മാരുടെ കുടുംബത്തിന് സ്വാന്തനമായിട്ടാണ് എം.എ യൂസഫലിയുടെ ഇടപെടൽ.

കൊച്ചി ലുലുവിൽ നടന്ന ചടങ്ങിൽ ലുലു ഗ്രൂപ്പ് മീഡിയ കോർഡിനേറ്റർ എൻ.ബി സ്വരാജിൽ നിന്ന് ഭക്ഷ്യകിറ്റുകൾ മാ പ്രസിഡന്റും നടനുമായ നാദിർഷാ, സെക്രട്ടറിയും മുതിർന്ന മിമിക്രി കലാകാരനുമായ കെ.എസ്.പ്രസാദ് എന്നിവർ ഏറ്റുവാങ്ങി. മാ സംഘടന പ്രഖ്യാപിച്ച 1000 രൂപ ഓണ സമ്മാനത്തിന് പിന്നാലെയാണ് യൂസഫലിയുടെ ഓണക്കിറ്റും എത്തിയത്.

പാഷാണം ഷാജി , ടിനി ടോം, ഹരിശ്രീ മാർട്ടിൻ, കോട്ടയം നസീർ, കലാഭവൻ ജോഷി, കലാഭവൻ നവാസ്, കലാഭവൻ പ്രജോദ്, കലാഭവൻ ഷാജോൺ, വിനോദ് കെടാമംഗലം, തുടങ്ങിയവർ പങ്കെടുത്തു.

Content Highlights:Lulu group chairman help mimicry artists


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

05:03

'ഇയാള്‍ പുറത്തിറങ്ങി നടക്കുന്നത് കണ്ട് ആളുകള്‍ ഇനിയും കുട്ടികളെയൊക്കെ ആക്രമിക്കും'

Sep 21, 2022


popular front

1 min

'ഇന്ത്യയില്‍ ഇസ്‌ലാമിക ഭരണത്തിന് ഗൂഢാലോചന നടത്തി'; PFI നേതാക്കളുടെ റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ NIA

Sep 23, 2022


amazon

3 min

74,999 രൂപയുടെ സാംസങ് ഗാലക്‌സി എസ്20 എഫ്ഇ 29,999 രൂപയ്ക്ക്; സ്മാര്‍ട്ട്‌ഫോണുകള്‍ക്ക് ഗംഭീര ഓഫറുകള്‍

Sep 24, 2022

Most Commented