Lucky Ali
കോവിഡ് ബാധിച്ച് മരിച്ചെന്ന വാർത്തകളോട് പ്രതികരിച്ച് ഗായകനും നടനുമായ ലക്കി അലി. താൻ ജീവനോടെയുണ്ടെന്നും ആരോഗ്യവാനായിരിക്കുന്നുവെന്നും ലക്കി അലി സോഷ്യൽ മീഡിയയിൽ കുറിച്ചു. കഴിഞ്ഞ ദിവസമാണ് ലക്കി അലി മരിച്ചെന്ന വാർത്തകൾ വ്യാപകമായി പ്രചരിച്ചത്. നിരവധി പേർ അദ്ദേഹത്തിന് ആദരാഞ്ജലികൾ നേർന്ന് ഈ വാർത്തകൾ പങ്കുവയ്ക്കുകയും ചെയ്തിരുന്നു.
ഞാൻ ജീവിച്ചിരിപ്പുണ്ട്,സുഖമായും ഒപ്പം വീട്ടിൽ സമാധാനത്തോടെ വിശ്രമിക്കുന്നു (റെസ്റ്റ് ഇൻ പീസ്). നിങ്ങൾ എല്ലാവരും സുരക്ഷിതരായി തുടരുകയാണെന്ന് പ്രതീക്ഷിക്കുന്നു. ഈ വിനാശകരമായ സമയത്ത് ദൈവം നമ്മെയെല്ലാം സംരക്ഷിക്കട്ടെ.. ലക്കി കുറിച്ചു.
ലക്കി അലി മരണപ്പെട്ടുവെന്ന വാർത്ത വന്നയുടൻ തന്നെ അത് നിഷേധിച്ച് അദ്ദേഹത്തിന്റെ സുഹൃത്തും നടിയുമായ നഫിസ അലി രംഗത്ത് വന്നിരുന്നു. ലക്കി ആരോഗ്യവാനായിരിക്കുന്നുവെന്നും അദ്ദേഹത്തിന് കോവിഡ് സ്ഥിരീകരിച്ചിട്ട് പോലുമില്ലെന്നും നഫീസ കുറിച്ചു. തങ്ങൾ പരസ്പരം സംസാരിച്ചിരുന്നുവെന്നും കുടുംബവുമൊത്ത് തന്റെ ഫാം ഹൗസിൽ കഴിയുകയാണ് ലക്കിയെന്നും നഫീസയുടെ കുറിപ്പിൽ പറയുന്നു.
ഒ സനം എന്ന ഗാനമാണ് ലക്കി അലിയെ ഏറെ പ്രശസ്തനാക്കിയത്. ഏക് പാൽ ജീന, നാ തും ജാനോ ന ഹം, സഫർനമ, ആ ഭി ജാ എന്നീ ഹിറ്റ് ഗാനങ്ങളും ലക്കിയുടേതായുണ്ട്.. നടനെന്ന നിലയിലും ശ്രദ്ധേയനാണ് ലക്കി അലി.
content highlights : Lucky Ali on Rumours Of His Death
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..