തിയേറ്ററില്‍ നിറഞ്ഞ സദസ്സില്‍ പ്രദര്‍ശനം തുടരുകയാണ് പൃഥ്വിരാജ്-മോഹന്‍ലാല്‍ കൂട്ടുകെട്ടില്‍ ഒരുങ്ങിയ ലൂസിഫര്‍. എന്നാല്‍ ചിത്രത്തിലെ പല നിര്‍ണായക രംഗങ്ങളും മൊബൈലില്‍ പകര്‍ത്തി സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിപ്പിക്കപ്പെടുന്നുണ്ട്. ഇതിനെതിരേ അഭ്യര്‍ത്ഥനയുമായി രംഗത്ത് വന്നിരിക്കുകയാണ് ലൂസിഫറിന്റെ അണിയറപ്രവര്‍ത്തകര്‍. 'ലൂസിഫര്‍' വലിയ വിജയത്തിലേക്ക് കുതിയ്ക്കുന്ന ഈ വേളയില്‍, ചിത്രത്തിന്റെ ചില ഭാഗങ്ങള്‍ മൊബൈലില്‍ പകര്‍ത്തി വാട്‌സാപ്പ് വഴിയും സാമൂഹിക മാധ്യമങ്ങള്‍ വഴിയും പ്രചരിപ്പിക്കുന്നവര്‍ വലിയ ദ്രോഹമാണ് സിനിമയോട് കാണിക്കുന്നതെന്നും

ഇങ്ങനെയുള്ള ക്ലിപ്പിംഗുകള്‍ ഷെയര്‍ ചെയ്യുകയും പരത്തുകയും ചെയ്യുന്നതായി കണ്ടെത്തിയാല്‍, അത് ശിക്ഷാര്‍ഹമായ കുറ്റമാണെന്ന് മനസ്സിലാക്കി തടയുകുകയും റിപ്പോര്‍ട്ട് ചെയ്യുകയും ചെയ്യണമെന്ന് ഇവര്‍ പങ്കുവച്ച കുറിപ്പില്‍ പറയുന്നു.

സുഹൃത്തുക്കളെ, 
ഏവര്‍ക്കും സുഖം ആണെന്ന് കരുതുന്നു. 'ലൂസിഫര്‍' എന്ന ഞങ്ങളുടെ സിനിമയ്ക്ക് നിങ്ങള്‍ നല്‍കിയ അഭൂതപൂര്‍വമായ വരവേല്‍പ്പിന് ആദ്യമായി നന്ദി പറഞ്ഞു കൊള്ളട്ടെ. 'ലൂസിഫര്‍' വലിയ വിജയത്തിലേക്ക് കുതിയ്ക്കുന്ന ഈ വേളയില്‍, ചിത്രത്തിന്റെ ചില ഭാഗങ്ങള്‍ മൊബൈലില്‍ പകര്‍ത്തി വാട്‌സാപ്പ് വഴിയും സാമൂഹിക മാധ്യമങ്ങള്‍ വഴിയും ചിലര്‍ പ്രചരിപ്പിക്കുന്നതായി ശ്രദ്ധയില്‍ പെട്ടിട്ടുണ്ട്.

വലിയ ദ്രോഹമാണ് ഇക്കൂട്ടര്‍ സിനിമയോട് കാണിക്കുന്നത്. ഇങ്ങനെയുള്ള ക്ലിപ്പിംഗുകള്‍ ഷെയര്‍ ചെയ്യുകയും പരത്തുകയും ചെയ്യുന്നതായി കണ്ടെത്തിയാല്‍, അത് ശിക്ഷാര്‍ഹമായ കുറ്റമാണെന്ന് മനസ്സിലാക്കി തടയുകുകയും റിപ്പോര്‍ട്ട് ചെയ്യുകയും ചെയ്യണമെന്ന് ഓരോരുത്തരോടും അഭ്യര്‍ത്ഥിക്കുന്നു. 
സസ്‌നേഹം
Team L

Lucifer

Content Highlights : Lucifer Piracy Mohanlal Prithviraj Movie Lucifer Reviews Indrajith Manju Tovino Murali Gopi Lucifer