ലൂസിഫറില്‍ തനിക്കൊരു മികച്ച വേഷം തന്നതിന് സംവിധായകന്‍ പൃഥ്വിരാജിന് നന്ദി അറിയിച്ച് നടന്‍ ടൊവിനോ തോമസ്. ലൂസിഫറിന്റെ ഭാഗമാകാന്‍ കഴിഞ്ഞത് ഭാഗ്യമാണെന്നും ഒരുപാട് നന്ദിയുണ്ടെന്നും പൃഥ്വിക്കൊപ്പമുള്ള ചിത്രങ്ങള്‍ പങ്കുവച്ച് ടൊവിനോ കുറിച്ചു. 

ചിത്രത്തില്‍ ജതിന്‍ രാംദാസ് എന്ന കഥാപാത്രത്തെയാണ് ടൊവിനോ അവതരിപ്പിച്ചത്. മഞ്ജു വാര്യര്‍ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ സഹോദര വേഷം. മികച്ച അഭിപ്രായമാണ് ടൊവിനോയുടെ കഥാപാത്രത്തെ കുറിച്ച് പ്രേക്ഷകര്‍ പറഞ്ഞു കേള്‍ക്കുന്നത്. നേരത്തെയും പൃഥ്വി-ടൊവിനോ കൂട്ടുകെട്ട് ഏറെ ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. സെവന്‍ത് ഡേ, എസ്ര, എന്ന് നിന്റെ മൊയ്തീന്‍ തുടങ്ങിയ ചിത്രങ്ങളില്‍ ഇരുവരും നേരത്തെ ഒന്നിച്ചഭിനയിച്ചിട്ടുണ്ട്.

ഏറെ നാളത്തെ കാത്തിരിപ്പുകള്‍ക്കൊടുവിലാണ് മോഹന്‍ലാലിനെ നായകനാക്കി പൃഥ്വിരാജ് ഒരുക്കിയ ലൂസിഫര്‍ തിയ്യറ്ററുകളില്‍ എത്തിയത്. ഒരു മാസ് എന്റര്‍ടെയ്‌നറായി ഒരുക്കിയ ചിത്രം തിയ്യറ്ററില്‍ ഹൗസ്ഫുള്‍ ആയി ഓടിക്കൊണ്ടിരിക്കുകയാണ്. 

Tovino

Content Highlights : Lucifer Movie Tovino Thomas Thanks Prithviraj Lucifer Review Response Mohanlal manju Indrajith