മോഹന്‍ലാലിനെ നായകനാക്കി പൃഥ്വിരാജ് ഒരുക്കിയ ലൂസിഫര്‍ എന്ന ചിത്രത്തിനെതിരേ വിമര്‍ശനമുന്നയിച്ച ക്രിസ്തീയ സംഘടനയ്ക്ക് മറുപടിയുമായി ക്രിസ്ത്യന്‍ വൈദികന്‍ രംഗത്ത്. ബൈബിളില്‍ പോലുമില്ലാത്ത കഥാപാത്രമാണ് ലൂസിഫര്‍ എന്ന് വൈദികന്റെ കുറിപ്പില്‍ പറയുന്നു.

ചിത്രത്തിന്റെ റിലീസിന് പിന്നാലെയാണ് വിമര്‍ശനവുമായി കേരള ക്രിസ്ത്യന്‍ ഡമോക്രാറ്റിക്ക് മൂവ്മെന്റ് എന്ന സംഘടന രംഗത്തെത്തുന്നത്. ഇതിനെതിരേ ആരാധക രോഷം ഇരമ്പിയപ്പോള്‍ ഇവര്‍ പോസ്റ്റ് ഡിലീറ്റ് ചെയ്യുകയും ചെയ്തു.

വൈദികന്റെ ഫെയ്‌സ്ബുക്ക് കുറിപ്പ്

The Magdalene Sisters Habemus Papam The Boys of St. Vincent The Name of the Rose The Thorn Bird Priest Dogma The White Ribbon ..,..... BAN, BAN, BAN......-! 'ലൂസിഫര്‍' - അങ്ങനെയൊരു കഥാപാത്രം ബൈബിളില്‍ പോലുമില്ല. ഗ്രീക്ക് മിത്തോളജിയില്‍ നിന്ന് King James Version Bibleലെ ഈ വാക്ക് ഐസ 14:12 ലെ The Shining One എന്ന് വിശേഷിപ്പിക്കപ്പെടുന്ന കഥാപാത്രത്തെ ചിത്രീകരിക്കാന്‍ ലാറ്റിനില്‍ നിന്ന് കടമെടുത്തതാണ് (mistranslation). ലൂസിഫര്‍ ഞങ്ങളുടെ സ്വകാര്യപിശാചാണെന്ന് ഞങ്ങള്‍ തെറ്റിദ്ധരിച്ചതാണേ.

Lucifer

സഭയെയും ക്രിസ്തീയ മൂല്യങ്ങളെയും പരിശുദ്ധ കൂദാശകളെയും അപമാനിച്ച ശേഷം സാത്താനും അവന്റെ നാമത്തിനും കയ്യടിയും ആര്‍പ്പുവിളിയും വാങ്ങിക്കൊടുക്കുന്നതാണ് മലയാള സിനിമാ വ്യവസായം എന്നാണ് സംഘടനയുടെ ഫെയ്ബുക്ക് പോസറ്റില്‍ വിശേഷിപ്പിച്ചിരുന്നത്. മറഞ്ഞിരിക്കുന്ന വലിയ വിപത്തിനെ തിരിച്ചറിയാനുള്ള വിവേകം നല്ല തമ്പുരാന്‍ നമുക്ക് നല്‍കട്ടെ എന്നും ഇവരുടെ പേരിലെ ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ പറയുന്നു.

'മൃഗത്തിന്റെ നാമമോ നാമത്തിന്റെ സംഖ്യയോ മുദ്രയടിക്കപ്പെടാത്തവര്‍ക്കു കൊടുക്കല്‍ വാങ്ങല്‍ അസാധ്യമാക്കാന്‍ വേണ്ടിയായിരുന്നു അത്. ഇവിടെയാണ് ജ്ഞാനം ആവശ്യമായിരിക്കുന്നത്. ബുദ്ധിയുള്ളവന്‍ മൃഗത്തിന്റെ സംഖ്യ കണക്കുകൂട്ടട്ടെ. അത് ഒരു മനുഷ്യന്റെ സംഖ്യയാണ്. ആ സംഖ്യ അറുന്നൂറ്റിയറുപത്തിയാറ്'.

ജീവിതമൂല്യങ്ങള്‍ അവതരിപ്പിക്കുന്നതും, നല്ല സന്ദേശങ്ങള്‍ നല്‍കുന്നതുമായ സിനിമകളെ ഉദ്ദേശിച്ചല്ല ഈ പോസ്റ്റ്. ലൂസിഫര്‍ എന്നത് സാത്താന്റെ നാമമായാണ് ക്രൈസ്തവര്‍ കരുതുന്നത്, അത് സകല തലമുറയ്ക്കും ശപിക്കപ്പെട്ട നാമമായിരിക്കും- ഫെയ്‌സ്ബുക്ക് പോസ്റ്റ് കുറിപ്പില്‍ പറയുന്നു. 

Content Highlights : Lucifer Movie Controversy  Christian Democratic Movement Of Kerala against Lucifer mohanlal Prithvi