പൃഥ്വിരാജിന്റെ കന്നിസംവിധാനസരംഭമായ ലൂസിഫറിനെക്കുറിച്ചുള്ള പരാമര്‍ശങ്ങള്‍ക്ക് മറുപടിയുമായി പൃഥ്വിരാജ്. അന്തരിച്ച സംവിധായകന്‍ രാജേഷ് പിള്ള നേരത്തെ തീരുമാനിച്ചിരുന്ന പ്രൊജക്ട് ആണ് പൃഥ്വിരാജിന്റെ ലൂസിഫര്‍ എന്നാണ് ചിത്രത്തെച്ചുറ്റിപ്പറ്റിയുള്ള ഏറ്റവും പുതിയ പ്രചാരണം.

ഏഴു വര്‍ഷങ്ങള്‍ക്കു മുന്‍പ് മോഹന്‍ലാലിനെ നായകനാക്കി രാജേഷ് പിള്ള ലൂസിഫര്‍ എന്ന പേരില്‍ ഒരു ചിത്രം തുടങ്ങുന്നതിനെപ്പറ്റി ആലോചിച്ചിരുന്നു. അതാണ് മുരളീഗോപിയുടെ തിരക്കഥയില്‍ ഇപ്പോള്‍ പൃഥ്വിരാജ് ഏറ്റെടുത്ത ചിത്രമെന്ന രീതിയിലാണ് സോഷ്യല്‍മീഡിയയിലൂടെയും ചില മാധ്യമങ്ങളിലൂടെയും പ്രചരിക്കുന്ന റിപ്പോര്‍ട്ടുകള്‍. ഈയിടെ ദേശീയ മാധ്യമമായ ഫസ്റ്റ്‌പോസ്റ്റില്‍ 'ലൂസിഫറി'നെക്കുറിച്ചുള്ള ഒരു ലേഖനത്തിലും ഇക്കാര്യം പരാമര്‍ശിച്ചിരുന്നു. എന്നാല്‍ പരാമര്‍ശങ്ങള്‍ തെറ്റാണെന്നും തലക്കെട്ട് മാത്രം ഒരു പോലെ ആയെന്നേയുള്ളൂവെന്നും പൃഥ്വിരാജ് ട്വീറ്റ് ചെയ്തു. 

വിവേക് ഒബ്‌റോയ്, മഞ്ജുവാര്യര്‍, ടൊവിനോ തോമസ്, ഇന്ദ്രജിത്ത് സുകുമാരന്‍, സാനിയ ഇയ്യപ്പന്‍, സായ്കുമാര്‍, കലാഭവന്‍ ഷാജോണ്‍, ബൈജു സന്തോഷ്, നൈല ഉഷ തുടങ്ങിയവരും അണിനിരക്കുന്ന ചിത്രം മാര്‍ച്ച് 28ന് തീയേറ്ററുകളിലെത്തും.

lucifer

Content Highlights : Lucifer new malayalam movie, Prithviraj tweet