സൂര്യനോട് ചേർന്നുനിൽക്കും പോലെ; സൂപ്പർസ്റ്റാറിന്റെ അഭിനന്ദനത്തിൽ മതിമറന്ന് ലൗ ടുഡേ സംവിധായകൻ


ജയം രവി നായകനായ കോമാളി എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ സംവിധായകനാണ് പ്രദീപ് രം​ഗനാഥൻ.

രജിനികാന്തും പ്രദീപ് രം​ഗനാഥനും | ഫോട്ടോ: twitter.com/pradeeponelife

മിഴ് സിനിമാലോകത്തെ ഈ വർഷത്തെ അപ്രതീക്ഷിത ഹിറ്റാണ് ലൗ ടുഡേ. ഒരാഴ്ച മുമ്പ് റിലീസ് ചെയ്ത ചിത്രം തമിഴ്നാട്ടിലെമ്പാടും തരം​ഗം സൃഷ്ടിച്ച് മുന്നേറുകയാണ്. ചിത്രം സംവിധാനം ചെയ്തതും നായകനായി അഭിനയിച്ചതും പ്രദീപ് രം​ഗനാഥനാണ്. ചിത്രം കണ്ട് സൂപ്പർസ്റ്റാർ രജനീകാന്ത് അഭിനന്ദിച്ച വിവരം പങ്കുവെച്ചിരിക്കുകയാണ് പ്രദീപ്.

ട്വിറ്ററിലൂടെയാണ് പ്രദീപ് തന്റെ സന്തോഷം അറിയിച്ചത്. ഇതിൽക്കൂടുതൽ താൻ എന്ത് ചോദിക്കാനാണെന്നും സൂര്യനോട് ചേർന്നുനിൽക്കും പോലെയുണ്ടെന്നുമാണ് പ്രദീപ് കുറിച്ചത്. ആ ​ഗാഢമായ ആലിം​ഗനം, കണ്ണുകൾ, ചിരി, സ്നേഹവും സ്റ്റൈലും. എന്തൊരു വ്യക്തിത്വമാണ്. ലൗ ടുഡേ കണ്ടതിനുശേഷമുള്ള അദ്ദേഹത്തിന്റെ വാക്കുകൾ ഒരിക്കലും മറക്കില്ല. പ്രദീപ് ട്വീറ്റ് ചെയ്തു. രജനിക്കൊപ്പമുള്ള ചിത്രങ്ങളും അദ്ദേഹം ഒപ്പം ചേർത്തിട്ടുണ്ട്.



ജയം രവി നായകനായ കോമാളി എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ സംവിധായകനാണ് പ്രദീപ് രം​ഗനാഥൻ. അദ്ദേഹം നായകനായി അഭിനയിക്കുന്ന ആദ്യചിത്രമാണ് ലൗ ടുഡേ. ചിത്രം കേരളത്തിലും പ്രദർശനത്തിനെത്തിയിരുന്നു. യോ​ഗി ബാബു, ഐവാന, സത്യരാജ്, രാധിക ശരത്കുമാർ, രവീണ എന്നിവരാണ് മറ്റുപ്രധാനവേഷങ്ങളിൽ. 20 കോടിയിലേറെയാണ് ചിത്രം ഇതുവരെ വാരിക്കൂട്ടിയതെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ.

യുവൻ ശങ്കർ രാജയാണ് ചിത്രത്തിനായി സം​ഗീതമൊരുക്കിയത്. നടൻ വിജയിയോട് ഒരു തിരക്കഥ ചർച്ച ചെയ്തതായി നേരത്തേ പ്രദീപ് വെളിപ്പെടുത്തിയിരുന്നു.

Content Highlights: love today director pradeep ranganathan meets rajinikanth, love today movie


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Marriage

ഇരട്ടകള്‍ക്ക് വരന്‍ ഒന്ന്; ബാല്യകാല സുഹൃത്തിനെ വിവാഹംകഴിച്ച് IT എന്‍ജിനിയര്‍മാരായ യുവതികള്‍

Dec 4, 2022


04:02

'ലൈലാ ഓ ലൈലാ...' എവർ​ഗ്രീൻ ഡിസ്കോ നമ്പർ | പാട്ട് ഏറ്റുപാട്ട്‌

Sep 26, 2022


Arif Muhammed Khan

1 min

143 ദിവസം സംസ്ഥാനത്തിനു പുറത്ത്, ചെലവാക്കിയത് 1 കോടിയിലധികം; മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കാതെ ഗവര്‍ണർ

Dec 5, 2022

Most Commented