കോവിഡ് റിലീസുകളില്‍ വളരെയധികം നിരൂപക പ്രശംസ നേടിയ ചിത്രമായിരുന്നു ഖാലിദ് റഹ്മാന്‍ സംവിധാനം ചെയ്തു ഷൈന്‍ ടോം ചാക്കോയും രജീഷ വിജയനും പ്രധാന വേഷത്തിലെത്തിയ 'ലൗ'.ആഷിക് ഉസ്മാന്റെ നിര്‍മ്മാണത്തില്‍ ടോക്‌സിക് റിലേഷന്‍ഷിപ്പുകളുടെ പ്രശ്ങ്ങളെ കുറിച്ചു സംസാരിച്ച ചിത്രം മലയാളത്തിലെ ആദ്യത്തെ ബ്ലാക്ക് കോമഡി സൈക്കോളജിക്കല്‍ വിഭാഗത്തിലുള്ള സിനിമയായിരുന്നു.

ഇപ്പോള്‍ 'ലൗ' തമിഴ് പതിപ്പിന് ഒരുങ്ങുന്നു എന്ന വാര്‍ത്തകളാണ് പുറത്തു വരുന്നത്. തമിഴിലെ ഒരു വമ്പന്‍ നിര്‍മ്മാണ കമ്പനി കരാര്‍ ഉറപ്പിച്ച ചിത്രത്തില്‍ ഷൈന്‍ ടോം ചാക്കോ കൈകാര്യം ചെയ്ത നായക വേഷത്തിലേക്ക് വിജയ് സേതുപതി തന്നെ എത്തും എന്നാണ് സൂചനകള്‍. ഒപ്പം മികച്ച അഭിനേതാക്കള്‍ കൂടി അണിനിരക്കുന്ന തമിഴ് പതിപ്പ് ഉടന്‍ ഉണ്ടാകും എന്നു തന്നെയാണ് റിപ്പോര്‍ട്ടുകള്‍.

ഇന്നത്തെ സമൂഹത്തിന്റെ ടോക്‌സിക് റിലേഷന്‍ഷിപ്പ് പ്രശ്ങ്ങളും ദാമ്പത്യവും കൈകാര്യം ചെയ്ത സിനിമ മികച്ചൊരു സൈക്കോളജിക്കല്‍ ത്രില്ലര്‍ അനുഭവം തന്നെയായിരുന്നു.

Content Highlights: Love, Shine Tom chacko, Rajisha Vijayan, Tamil Remake, Vijay sethupathi