വൺ ഫ്ലൂ ഓവർ ദ കുക്കൂസ് നെസ്റ്റിലൂടെ ലോകപ്രശസ്തി നേടിയ നടി ലൂയി ഫ്ളെച്ചർ അന്തരിച്ചു


വൺ ഫ്ലൂ ഓവർ ദ കുക്കൂസ് നെസ്റ്റിലെ പ്രകടനത്തിന് മികച്ച നടിക്കുള്ള അക്കാദമി അവാർഡ്, ബാഫ്റ്റ പുരസ്‌കാരം, ഗോൾഡൻ ഗ്ലോബ് പുരസ്‌കാരം എന്നിവ നേടി

ലൂയി ഫ്ളെച്ചർ | ഫോട്ടോ: എ.പി

മിലോസ് ഫോർമാൻ സംവിധാനം ചെയ്ത വിഖ്യാതചിത്രം വൺ ഫ്ലൂ ഓവർ ദ കുക്കൂസ് നെസ്റ്റിലൂടെ ലോകപ്രശസ്തി നേടിയ നടി ലൂയി ഫ്ളെച്ചർ (88) അന്തരിച്ചു. ഫ്രാൻസിലെ വസതിയിലായിരുന്നു അന്ത്യം. കുടുംബാം​ഗങ്ങൾ മരണം സ്ഥിരീകരിച്ചു. സിനിമയിലും ടെലിവിഷനിലുമായി ആറ് ദശകം നീണ്ടു ലൂയി ഫ്ളെച്ചറിന്റെ കലാജീവിതം.

50-കളിലായിരുന്നു ഫ്ളെച്ചറിന്റെ സിനിമാ ജീവിതം ആരംഭിക്കുന്നത്. ഇടയ്ക്ക് കുട്ടികളുടെ ഭാവി സുരക്ഷിതമാക്കാൻ പത്തുവർഷത്തോളം അഭിനയജീവിതത്തിൽ നിന്ന് താത്ക്കാലിക ഇടവേളയെടുത്തു. 1975-ൽ പുറത്തുവന്ന വൺ ഫ്ലൂ ഓവർ ദ കുക്കൂസ് നെസ്റ്റിലെ ക്രൂരയായ റാച്ച്ഡ് എന്ന നഴ്സ് അവരുടെ ജീവിതത്തിൽ വഴിത്തിരിവായി.



വൺ ഫ്ലൂ ഓവർ ദ കുക്കൂസ് നെസ്റ്റിലെ പ്രകടനത്തിന് മികച്ച നടിക്കുള്ള അക്കാദമി അവാർഡ്, ബാഫ്റ്റ പുരസ്‌കാരം, ഗോൾഡൻ ഗ്ലോബ് പുരസ്‌കാരം എന്നിവ നേടി. ഇതോടെ ഒരു ചിത്രത്തിലെ അഭിനയത്തിലൂടെ ഈ മൂന്ന് പുരസ്‌കാവും നേടുന്ന മൂന്നാമത്തെ നടിയായി ലൂയിസ് ഫ്‌ളെച്ചർ. ഔഡ്രേ ഹെപ്‌ബേൺ, ലിസ മിന്നെല്ലി എന്നിവരാണ് ഇതേ പുരസ്കാരം നേടിയ മറ്റുരണ്ടുപേർ.

എ ​ഗാതറിങ്സ് ഓഫ് ഈ​ഗിൾസ്, തീവ്സ് ലൈക്സ് അസ്, മാമാ ഡ്രാക്കുള, നാച്ചുറൽ എനിമീസ്, ഡാൻസിങ് ഇൻ ട്വിലൈറ്റ് തുടങ്ങി നിരവധി സിനിമകളിലും നൂറിലേറെ ടെലിവിഷൻ പരമ്പരകളിലും അഭിനയിച്ചു. 2020-ൽ പുറത്തിറങ്ങിയ ​ഗ്രിസിലി 2: റിവഞ്ച് ആണ് അവസാനം പുറത്തിറങ്ങിയ ചിത്രം. 1983-ൽ ചിത്രീകരിച്ച സിനിമയായിരുന്നു ഇതെന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്.

1960-കളിലായിരുന്നു നിർമാതാവായ ജെറി ബിക്കുമായുള്ള വിവാഹം. 1977-ൽ ഇരുവരും വേർപിരിഞ്ഞു. ജോൺ, ആൻഡ്രൂ എന്നിങ്ങനെ രണ്ടുമക്കളുണ്ട്.

Content Highlights: Louise Fletcher passed away, One Flew Over the Cuckoo's Nest's Nurse Ratched dies


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Marriage

ഇരട്ടകള്‍ക്ക് വരന്‍ ഒന്ന്; ബാല്യകാല സുഹൃത്തിനെ വിവാഹംകഴിച്ച് IT എന്‍ജിനിയര്‍മാരായ യുവതികള്‍

Dec 4, 2022


Arif Muhammed Khan

1 min

143 ദിവസം സംസ്ഥാനത്തിനു പുറത്ത്, ചെലവാക്കിയത് 1 കോടിയിലധികം; മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കാതെ ഗവര്‍ണർ

Dec 5, 2022


സരിത രവീന്ദ്രനാഥ്

2 min

ലെഗ്ഗിൻസ് ധരിച്ചതിന് ഹെഡ്മിസ്ട്രസില്‍ നിന്ന് ശകാരം; പരാതി നല്‍കി അധ്യാപിക

Dec 1, 2022

Most Commented