ഇന്ദ്രൻസിന്റെ പുത്തൻ വേഷപ്പകർച്ച! ലൂയിസ് നവംബർ 4-ന് തിയേറ്ററുകളിലേക്ക്


പുതിയ കാലഘട്ടത്തിലെ ഓൺലൈൻ പഠനത്തിൻ്റെ ദുഷ്യവശങ്ങളെ വരച്ചുകാണിക്കുന്ന ചിത്രമാണ് ലൂയിസ് എന്ന് സംവിധായകൻ ഷാബു ഉസ്മാൻ

ലൂയിസ് എന്ന ചിത്രത്തിൽ ഇന്ദ്രൻസ് | ഫോട്ടോ: സ്പെഷ്യൽ അറേഞ്ച്മെന്റ്

"ലൂയിസായി ഗംഭീര പ്രകടനത്തോടെ ഇന്ദ്രൻസ് ചേട്ടൻ ഞങ്ങളുടെ സൂപ്പർ സ്റ്റാറായി മാറിയിരിക്കുന്നു." ലൂയിസ് എന്ന ചിത്രത്തിൻ്റെ സംവിധായകൻ ഷാബു ഉസ്മാൻ്റ വാക്കുകൾ! ഡോ. ലൂയിസ് എന്ന ടൈറ്റിൽ കഥാപാത്രമായി എത്തുന്ന ഇന്ദ്രൻസ് ചിത്രം ലൂയിസ് നവംബർ 4-ന് റിലീസിന് ഒരുങ്ങുകയാണ്. ഷാബു ഉസ്മാൻ കഥയെഴുതി സംവിധാനം ചെയ്യുന്ന ഈ ചിത്രം നിർമ്മിക്കുന്നത് കൊട്ടുപള്ളിൽ മൂവീസ് പ്രൊഡക്ഷൻ്റെ ബാനറിൽ റ്റിറ്റി എബ്രഹാം കൊട്ടുപള്ളിൽ ആണ്.

"ഒരു നടൻ സൂപ്പർ താരമായി മാറുന്നത് ,അദ്ദേഹം ചെയ്യുന്ന ഒരു കഥാപാത്രം സംവിധായകൻ്റേയും, എഴുത്തുകാരൻ്റേയും ചിന്തകൾക്കൊപ്പം, അഭിനയിച്ച് മനോഹരമാക്കുമ്പോഴാണ് . അങ്ങനെ നോക്കുമ്പോൾ ലൂയിസ് എന്ന കഥാപാത്രത്തെ വിജയിപ്പിച്ച ഇന്ദ്രൻസ് ഞങ്ങൾക്ക്‌ സൂപ്പർ സ്റ്റാറാണ്." ലൂയിസിൻ്റെ അണിയറ പ്രവർത്തകർ പറയുന്നു. താൻ അഭിനയിച്ചതിൽ നിന്നും തികച്ചും വ്യത്യസ്തമായ വേഷം എന്നാണ് ഇന്ദ്രൻസിൻ്റെ വാക്കുകൾ. പുതിയ കാലഘട്ടത്തിലെ ഓൺലൈൻ പഠനത്തിൻ്റെ ദുഷ്യവശങ്ങളെ വരച്ചുകാണിക്കുന്ന ചിത്രമാണ് ലൂയിസ് എന്ന് സംവിധായകൻ ഷാബു ഉസ്മാൻ പറയുന്നു.

സായ്‌കുമാർ, ജോയ് മാത്യൂ, മനോജ് കെ ജയൻ, അശോകൻ, അജിത്ത് കൂത്താട്ടുകുളം, അസിസ്, രോഹിത്, അൽസാബിദ്, ആദിനാട് ശശി, ആസ്റ്റിൻ, കലാഭവൻ നവാസ്‌, ശശാങ്കൻ, രാജേഷ് പറവൂർ, ബിട്ടു തോമസ്, സിയാദ് അബ്ദുള്ള, ലെന, ദിവ്യാ പിള്ള, സ്മിനു സിജോ, മീനാക്ഷി, ടെസ്സ തുടങ്ങിയ മലയാള സിനിമയിൽ പ്രമുഖ താരനിരകൾ ഈ ചിത്രത്തിൽ ഭാഗമാകുന്നു .

തിരക്കഥ - മനുഗോപാൽ, ക്യാമറ -ആനന്ദ് കൃഷ്ണ, അസോസിയേറ്റ് ഡയറക്ടർ -ഷിബു ഗംഗാധരൻ, സംഗീതം -ജാസി ഗിഫ്റ്റ്, രാജീവ് ശിവ , ഗാനരചന -മനു മൻജിത്ത്, ഷാബു ഉസ്മാൻ കോന്നി, ആലാപനം -നിത്യ മാമ്മൻ, ശ്രേയ, ജാസി ഗിഫ്റ്റ്, എഡിറ്റർ - നൗഫൽ അബ്ദുള്ള, പശ്ചാത്തല സംഗീതം - റോണി റാഫേൽ, ആർട്ട് -സജി മുണ്ടയാട്, മേക്കപ്പ് -പട്ടണം ഷാ, വസ്ത്രാലങ്കാരം -രവി കുമാരപുരം, ത്രിൽസ് -ജാക്കി ജോൺസൻ, പ്രൊഡക്ഷൻ കൺട്രോളർ-ഹസ്മീർ നേമം, കോറിയോഗ്രാഫി -ജയ്, സ്റ്റിൽ -സജി തിരുവല്ല, ഡിസൈൻ -എസ്.കെ.ഡി കണ്ണൻ, പി.ആർ.ഒ -അയ്മനം സാജൻ.

Content Highlights: louis new malayalam movie, indrans new movie to theatres


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

10:51

പട്ടാളമില്ലെങ്കിലും സേഫായ രാജ്യം, ഉയര്‍ന്ന ശമ്പളം, വിശേഷദിനം ഓഗസ്റ്റ് 15 | Liechtenstein

Jul 25, 2022


Bala Against unnimukundan, shefeekkinte santhosham controversy

1 min

ഉണ്ണിമുകുന്ദന്‍ പ്രതിഫലം നല്‍കാതെ പറ്റിച്ചു; ആരോപണവുമായി ബാല

Dec 8, 2022


priyanka

2 min

ഹിമാചലില്‍ കിങ് മേക്കര്‍ പ്രിയങ്ക, ഫലംകണ്ടത് കളിയറിഞ്ഞ് മെനഞ്ഞ തന്ത്രങ്ങള്‍; മറുതന്ത്രമില്ലാതെ BJP

Dec 8, 2022

Most Commented