രീക്കോട് ഗ്രാമത്തിലെ നാലു ചെറുപ്പക്കാരുടെ പ്രണയത്തിന്റെയും നര്‍മ്മത്തിന്റെയും കഥ പറയുന്ന ചിത്രമാണ് 'ലോലന്‍സ്'. ജനുവരി 19ന് ചിത്രം തിയേറ്ററുകളിലെത്തും. റാപ്പിഡ് ആക്ഷന്‍ ഫോഴ്‌സ്, മോഹിതം, പ്രമുഖന്‍, വലിയങ്ങാടി, ഗുണ്ട എന്നീ ചിത്രങ്ങള്‍ക്കു ശേഷം സലിംബാബ സംവിധാനം ചെയ്ത ആറാമത്തെ ചിത്രമാണ് ലോലന്‍സ്.
  
കരുപറമ്പന്‍ ഫിലിംസിന്റെ ബാനറില്‍ കെ.പി. സുനീർ കഥയെഴുതി നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം ഷാജി ജേക്കബ്, സംഗീതം അന്‍വര്‍ അമന്‍, ഗാനരചന സന്തോഷ് കോടനാട്, തിരക്കഥ, സംഭാഷണം സന്തോഷ് റാം.

നിഷാന്‍, മറിമായം ശ്രീകുമാര്‍, കെ.പി. സുനീര്‍, ഗിരീഷ്, കോട്ടയം നസീര്‍, ബാലാജി, ചേര്‍ത്തല ജയന്‍, ചെങ്കിസ് ഖാന്‍, സുനില്‍ സുഖദ, സാജു കൊടിയന്‍, സെഞ്ച്വറി ജയരാജ്, കരോളിന്‍, നിഹാരിക മോഹന്‍, നീനാ കുറുപ്പ്, അംബിക മോഹന്‍, ഉഷ എന്നിവരാണ് പ്രധാന താരങ്ങള്‍.
  
ഈ ചിത്രത്തിന്റെ പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ സക്കീര്‍ ഹുസൈന്‍ ആണ്.

Content Highlights: Lolans Malayalam Movie New Release