ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ നാലാം ഘട്ട വോട്ടെടുപ്പിൽ സമ്മതിദാനാവകാശം രേഖപ്പെടുത്തി ബോളിവുഡ് താരങ്ങള്‍. നടിയും കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയുമായ ഊര്‍മിള മതോണ്ഡ്കര്‍, രേഖ, അജയ് ദേവ്ഗണ്‍, ഭാര്യയും നടിയുമായ കജോള്‍, നടന്‍ മാധവന്‍, പ്രിയങ്ക ചോപ്ര, ടൈഗര്‍ ഷ്റോഫ്, മാധുരി ദിക്ഷിത്, പരേഷ് റാവല്‍, ദിയ മിര്‍സ തുടങ്ങി നിരവധി പ്രമുഖര്‍ രാവിലെ തന്നെ വോട്ടു ചെയ്തു. 

മുംബൈ ജുഹുവിലാണ് നടി മാധുരി ദീക്ഷിത്  വോട്ട് ചെയ്തത്. അമ്മ മധു ചോപ്രയ്ക്കൊപ്പം അതിരാവിലെ തന്നെ എത്തിയാണ് നടി പ്രിയങ്ക ചോപ്ര തന്റെ വോട്ട് രേഖപ്പെടുത്തിയത്.

ബാന്ദ്ര വെസ്റ്റിലാണ് നടിയും കോണ്‍ഗ്രസ്സ് സ്ഥാനാര്‍ഥിയുമായ ഊര്‍മിള മതോണ്ഡ്കര്‍ വോട്ട് രേഖപ്പെടുത്തിയത്. . 

bollywood

bollywood

bollywood

bollywood

bollywood

Content Highlights : loksabha elections Phase 4 Bollywood Stars Cast Their Votes