ലിയോ എന്ന ചിത്രത്തിൽ വിജയ് | ഫോട്ടോ: സ്ക്രീൻഗ്രാബ്
വിജയിനെ നായകനാക്കി ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന 'ലിയോ' എന്ന ചിത്രം വിദേശരാജ്യങ്ങളില്‍ വിതരണം ചെയ്യുന്നതിനുള്ള അവകാശം സ്വന്തമാക്കി ഫാര്‍സ് ഫിലിംസ്. ദുബായ് കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ഫാര്‍സ് ഫിലിം ഒട്ടേറെ മികച്ച സിനിമകള്‍ വിതരണം ചെയ്തിട്ടുണ്ട്.
'ലിയോ'യുടെ വിതരണവകാശം ലഭിച്ചതില്‍ അതിയായ സന്തോഷമുണ്ടെന്ന് ഫാര്‍സ് ഫിലിംസിന്റെ ചെയര്‍മാനും സ്ഥാപകനുമായ അഹമ്മദ് ഗൊല്‍ച്ചിന്‍ അറിയിച്ചു. 2023 ഒക്ടോബര്‍ 19-നാണ് ചിത്രം തിയേറ്ററുകളിലെത്തുന്നത്.
ലിയോയുടെ കേരളത്തിലെ വിതരണാവകാശത്തിന് തുടക്കം മുതല്‍തന്നെ വന്‍ മത്സരമുണ്ടായിരുന്നു. അഞ്ച് പ്രധാന വിതരണക്കാരാണ് കേരളത്തിലെ വിതരണാവകാശത്തിനായി രംഗത്തുണ്ടായിരുന്നത്. ഗോകുലം മൂവീസിന്റെ ബാനറില്‍ ഗോകുലം ഗോപാലന്‍ ചിത്രം കേരളത്തില്‍ പ്രദര്‍ശനത്തിന് എത്തിക്കുമെന്നാണ് ഒടുവിലത്തെ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
സെവന്‍ സ്‌ക്രീന്‍ സ്റ്റുഡിയോസിന്റെ ബാനറില്‍ എസ്. ലളിത് കുമാറാണ് 'ലിയോ' നിര്‍മിക്കുന്നത്. കമല്‍ ഹാസനെ നായകനാക്കി ഒരുക്കിയ വിക്രത്തിന്റെ വിജയത്തിന് ശേഷം ലോകേഷ് ഒരുക്കുന്ന ചിത്രമെന്ന പ്രത്യേകത കൂടി ലിയോയ്ക്കുണ്ട്. അനിരുദ്ധാണ് ചിത്രത്തിന് സംഗീതം ഒരുക്കുന്നത്.
വിവിധ ഭാഷകളില്‍ നിന്നുള്ള നടി നടന്മാര്‍ ചിത്രത്തില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. മലയാളത്തില്‍ നിന്ന് മാത്യു, ബാബു ആന്റണി എന്നിവര്‍ അഭിനയിക്കുന്നു. ബോളിവുഡില്‍ നിന്ന് സഞ്ജയ് ദത്ത് വേഷമിടുന്നു. ആക്ഷന്‍ കിംഗ് അര്‍ജുനും ചിത്രത്തിലുണ്ട്. തൃഷയാണ് ചിത്രത്തിലെ നായിക.
Content Highlights: lokesh kanakaraj vijay movie phars film to distribute Leo film overseas


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..