സൂര്യ, വിക്രം | photo: twitter/@IndianBoxfice, @dp_karthik
ലോകേഷ് കനകരാജിന്റെ സംവിധാനത്തില്‍ ഒടുവിലായി പുറത്തിറങ്ങിയ ചിത്രമാണ് 'വിക്രം'. കമലഹാസനും വിജയ് സേതുപതിയും ഫഹദ് ഫാസിലും നിറഞ്ഞുനിന്ന ചിത്രത്തില്‍ കാമിയോ റോളിലെത്തി സൂര്യ കൈയടി നേടിയിരുന്നു. റോളക്സ് എന്ന കഥാപാത്രത്തെയാണ് സൂര്യ അവതരിപ്പിച്ചത്.
ഇപ്പോഴിതാ റോളക്സ് എന്ന കഥാപാത്രത്തിനായി ലോകേഷ് കനകരാജ് ആദ്യം സമീപിച്ചത് വിക്രമിനെയായിരുന്നു എന്ന റിപ്പോര്‍ട്ടുകളാണ് പുറത്തുവരുന്നത്. ചെറിയ കഥാപാത്രമായതിനാലാണ് വിക്രം റോളക്സ് ഉപേക്ഷിച്ചതെന്നാണ് തമിഴ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
ഇതിന് പുറമെ വിജയ് നായകനാകുന്ന ദളപതി 67 ല്‍ അഭിനയിക്കാനായി വിക്രമിനെ ലോകേഷ് കനകരാജ് സമീപിച്ചുവെന്നും വിവരങ്ങളുണ്ട്. ഈ വേഷവും വിക്രം ഉപേക്ഷിച്ചുവെന്നാണ് റിപ്പോര്‍ട്ടുകള്‍. വിക്രം 2 വില്‍ താരത്തിനായി മികച്ചൊരു കഥാപാത്രത്തെ ലോകേഷ് ഒരുക്കിവെച്ചിട്ടുണ്ടെന്നും സൂചനകളുണ്ട്. ഇത് സംബന്ധിച്ച് ഔദ്യോഗിക വിശദീകരണങ്ങള്‍ പുറത്തുവന്നിട്ടില്ല.
ലോകേഷ് കനകരാജിന്റെ ദളപതി 67 നായി കാത്തിരിക്കുകയാണ് ആരാധകര്‍. കുറച്ച് ദിവസങ്ങള്‍ക്കുള്ളില്‍ ചിത്രത്തിന്റെ വിശദാംശങ്ങള്‍ പുറത്തുവിടുമെന്നാണ് ലോകേഷ് അറിയിച്ചിരിക്കുന്നത്.
Content Highlights: lokesh approched vikram for rolex and character in thalapathy 67
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..