ലോഹിതദാസിന്റെ സ്മരണയിൽ ഹ്രസ്വചിത്ര മത്സരം; എൻട്രികൾ അയക്കാം


ഷോർട്ട് ഫിലിം ( ജനറൽ ), ഷോർട്ട് ഫിലിം (പ്രവാസി), ഷോർട്ട് ഫിലിം (കോവിഡ് ബേസ്ഡ്), ഡോക്യുമെന്ററി, മ്യൂസിക് വീഡിയോ എന്നീ അഞ്ചു കാറ്റഗറിയിലാണ് മത്സരങ്ങൾ സംഘടിപ്പിക്കുന്നത്

-

കോവിഡ് വ്യാപനവുമായി ബന്ധപ്പെട്ട് ലോകമിന്ന് നേരിട്ട് കൊണ്ടിരിക്കുന്നത് സമാനതകളില്ലാത്ത പ്രതിസന്ധിയാണ്. കോവിഡിനൊപ്പം ജീവിക്കുക, മുന്നേറുക എന്ന ആശയം മുൻനിർത്തി വൺ ബ്രിഡ്ജ് മീഡിയ ഫിലിം സൊസൈറ്റി, മലയാളം കണ്ട എക്കാലത്തെയും സർഗ്ഗ പ്രതിഭ ലോഹിതദാസിന്റെ പതിനൊന്നാമത് ചരമ വാർഷികത്തോടനുബന്ധിച്ച് ഒബിഎം ലോഹിതദാസ് ഇന്റർനാഷണൽ ഓൺലൈൻ ഫിലിം ഫെസ്റ്റിവൽ സീസൺ 4 " എന്ന പേരിൽ ഓൺലൈൻ ഫിലിം ഫെസ്റ്റിവൽ സംഘടിപ്പിക്കുകയാണ്.

ഷോർട്ട് ഫിലിം ( ജനറൽ ), ഷോർട്ട് ഫിലിം (പ്രവാസി), ഷോർട്ട് ഫിലിം (കോവിഡ് ബേസ്ഡ്), ഡോക്യുമെന്ററി, മ്യൂസിക് വീഡിയോ എന്നീ അഞ്ചു കാറ്റഗറിയിലാണ് മത്സരങ്ങൾ സംഘടിപ്പിക്കുന്നത് .

അഞ്ച് വിഭാഗങ്ങളിലായി 35ലധികം അവാർഡുകളും ഒപ്പം 50,000 രൂപയുടെ ക്യാഷ് പ്രൈസും ട്രോഫികളും നല്കുന്നതാണ്.

നടനും സംവിധായകനുമായ മധുപാൽ ജൂറി ചെയർമാനായ ജൂറി പാനലിൽ ഉയരെയുടെ സംവിധായകൻ മനു അശോകൻ, നടൻ ഇർഷാദ് അലി ഛായാ​ഗ്രാഹകൻ വിപിൻ മോഹൻ, സംഗീത സംവിധായകനായ ബിജിപാൽ, സിനിമാ - ഡോക്യുമെന്ററി സംവിധായകനായ വിനോദ് മങ്കര , രാജ്യാന്തര പുരസ്കാരങ്ങൾ കരസ്ഥമാക്കിയ ഛായാഗ്രഹകൻ പ്രതാപ് ജോസഫ് പ്രശസ്ത എഴുത്തുകാരനും സംവിധായകനുമായ റഷീദ് പാറക്കൽ, സംവിധായകൻ ഹരിനാരായണൻ എന്നിവർ വിധികർത്താക്കളാകുന്നു.

എം ലോഹിതദാസ് ഇന്റർനാഷണൽ ഓൺലൈൻ ഫിലിം ഫെസ്റ്റിവലിലേക്ക് എൻട്രി വരുന്ന ഓരോ വർക്കുകളും പരമാവധി ആളുകളെ കാണിപ്പിക്കുക എന്ന ഉദ്ദേശത്തോടെ ചെറു വിവരണത്തോടെ പോസ്റ്ററോടുകൂടി യൂട്യൂബ് ലിങ്ക് ഉൾപ്പെടെ ഒബിഎം പേജിലും സിനിമ പ്രമോഷൻ നടത്തുന്ന മറ്റ് 10 പേജിലും പോസ്റ്റ് ചെയ്യുന്നതാണ്.

Entry Fee : 750/-
Last Date: 15.08.2020

Lohithadas Director Short Film Fest by Bridge Media Film society


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
wedding

1 min

താലികെട്ടിനു തൊട്ടുമുമ്പ് വിവാഹത്തില്‍നിന്ന് പിന്മാറി വധു; പിറ്റേന്ന് പഴയ സുഹൃത്തുമായി വിവാഹം

Jan 28, 2023


john brittas mp

1 min

മോദിയുടേയും അദാനിയുടേയും വളർച്ച സമാന്തര രേഖ പോലെ,രാജ്യത്തെ പദ്ധതികൾ എല്ലാംപോയത് അദാനിക്ക്-ബ്രിട്ടാസ്

Jan 28, 2023


Mentalist Aadhi
Premium

15:03

അതീന്ദ്രിയ ശക്തികളോ മനസ്സ് വായിക്കാനോ ഉള്ള കഴിവോ മെന്റലിസത്തിന് ഇല്ല

Jan 25, 2023

Most Commented