ലോക്ഡൗണില്‍ സോഷ്യല്‍മീഡിയയില്‍ സജീവമാണ് താരങ്ങള്‍. വീട്ടിലെ വിശ്രമവേളകള്‍ എങ്ങനെ ഉപകാരപ്രദമാക്കാമെന്ന ചിന്തയില്‍ ചെയ്യുന്ന പ്രവൃത്തികളോരോന്നും അവര്‍ എന്നും ആരാധകരുമായി പങ്കുവെക്കുന്നു. ചിലര്‍ പഴയകാല ചിത്രങ്ങളുടെ ഓര്‍മ്മകളും.

കഴിഞ്ഞ ദിവസം വീടിന്റെ മുറ്റവും പറമ്പും വൃത്തിയാക്കുന്ന സുരഭി ലക്ഷ്മിയെയാണ് നാം കണ്ടത്. സുരഭിയുടെ ഏറ്റവും പുതിയ ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ പഴയ ചില നല്ലോര്‍മ്മകളാണ്. നാടകരംഗത്ത് സജീവമായിരുന്ന കാലത്തെ ചിത്രമാണ് സുരഭി പങ്കുവെക്കുന്നത്. ചിത്രത്തില്‍ നമുക്ക് പരിചയമുള്ള മറ്റൊരാള്‍ കൂടിയുണ്ട്. സംവിധായകന്‍ ദിലീഷ് പോത്തന്‍. ദേഹത്താകെ ചെളിയുമായി ദിലീഷ് പോത്തന്‍. പിന്നില്‍ അലറിവിളിച്ച് സുരഭി ലക്ഷ്മിയും. ഒപ്പം ഇവരുടെ സഹതാരം ശരത്തുമാണ് ചിത്രത്തില്‍.

'പഴയ നാടകകാലത്തിന്റെ ഓര്‍മ്മ.... ദിലീഷ് പോത്തനും ഞാനും പിന്നെ ശരത്തും. എംഎം തിയേറ്റര്‍ പഠന കാലത്ത് ശ്രീശങ്കരാചാര്യ യൂണിവേഴ്‌സിറ്റിയില്‍ മൂന്ന് ദിവസത്തെ പ്രശാന്ത് നാരായണന്‍ സാറിന്റെ തിയറ്റര്‍ വര്‍ക്ക് ഷോപ്പില്‍ അവതരിപ്പിച്ച നാടകത്തില്‍ നിന്ന് ഒരു ക്ലിക്ക്.' സുരഭി കുറിച്ചു. ചിത്രം ആരാധകര്‍ ഏറ്റെടുത്തുകഴിഞ്ഞു.

Content Highlights : lock down surabhi lakshmi shares throwback picture in fb with dileesh pothan during theatre days