-
ലോക്ഡൗണില്‍ ചില തമാശക്കളികളുമായി കുഞ്ചാക്കോ ബോബനും ആസിഫ് അലിയും. സംഗതി മറ്റൊന്നുമല്ല. കഴിഞ്ഞ ദിവസം ചാക്കോച്ചന് സോഷ്യല്‍മീഡിയയില്‍ പങ്കുവെച്ച കൊറോണ വൈറസ് ജാഗ്രതാസന്ദേശം പകര്‍ന്ന ചിത്രത്തില്‍ ആസിഫ് അലിയെ കണ്ടില്ലല്ലോയെന്ന് ആരാധകരില്‍ പലരും സങ്കടം പറഞ്ഞിരുന്നു. ചോദ്യങ്ങള്‍ കേട്ടു മടുത്ത് ഒടുവില്‍ ആസിഫ് തന്നെ പോസ്റ്റിനു ചുവടെ കമന്റുമായെത്തി. 'സോറി ചാക്കോച്ചാ, ഞാന്‍ വീട്ടില്‍ ക്വാറന്റൈനില്‍ കഴിയുകയാണ്.'
ആസിഫിന്റെ കമന്റ് ചാക്കോച്ചനെ ചൊടിപ്പിച്ചു. ഫോണ്‍ വിളിച്ചാല്‍ എടുക്കാത്ത ആസിഫിന് ഇതിനൊക്കെ മറുപടി അയയ്ക്കാമല്ലേയെന്നു ചിരിച്ചു ചോദിച്ചു. ജോര്‍ദാനില്‍ കിടക്കുന്ന രാജുമോന് വരെ ഫോണെടുത്തുവെന്നും പരാതി പറഞ്ഞു. ആസിഫിനു ചാക്കോച്ചന് കൊടുത്ത മറുപടി കേട്ട് ആരാധകര്‍ക്കും ചിരിയടക്കാനാവുന്നില്ല.
മറുപടി കൊടുത്തിട്ടും മതിയാകാതെ ആസിഫിനെ ട്രോളി ഇപ്പോഴിതാ പുതിയ പോസ്റ്റുമായി കുഞ്ചാക്കോ ബോബന്. 'ഈ ലോക്ക്ഡൌണ്‍ സമയത്തു സമൂഹത്തിനു വേണ്ടി സെല്‍ഫ്-ക്വാറന്റൈന് ചെയ്യുന്ന ആസിഫേ.... നീ തങ്കപ്പന് അല്ലടാ പൊന്നപ്പന് ആണെടാ പൊന്നപ്പന്..'
Content Highlights : lock down kunchacko boban playing pranks on asif ali instagram post
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..