ലോക്ഡൗണില്‍ സംഭവിച്ച നല്ലൊരു കാര്യം പങ്കുവച്ച് അഭയയും ഗോപി സുന്ദറും


വീടിനു മുന്നില്‍ ആടിനെ ചേര്‍ത്തു പിടിച്ചുകൊണ്ട് ഇരുവരും നില്‍ക്കുന്ന ചിത്രവും പോസ്റ്റും വൈറലാവുകയാണ്.

-

ലോക്ഡൗണില്‍ മൃഗങ്ങളെ പരിപാലിച്ച് ഗോപി സുന്ദറും അഭയ ഹിരണ്‍മയിയും. മൃഗങ്ങളോട് അല്പം കരുണ കാണിക്കാന്‍ തുടങ്ങി എന്നതാണ് ലോക് ഡൗണില്‍ സംഭവിച്ച ഏറ്റവും നല്ല കാര്യമെന്ന് ഗോപി സുന്ദര്‍ പറയുന്നു. വീടിനു മുന്നില്‍ ആടിനെ ചേര്‍ത്തു പിടിച്ചുകൊണ്ട് ഇരുവരും നില്‍ക്കുന്ന ചിത്രവും പോസ്റ്റും വൈറലാവുകയാണ്.

'മൃഗങ്ങളോട് അല്പം കരുണ കാണിക്കാന്‍ തുടങ്ങി എന്നതാണ് ലോക് ഡൗണില്‍ സംഭവിച്ച ഏറ്റവും നല്ല കാര്യം. അവയ്ക്ക് ഭക്ഷണം നല്‍കാനും ശ്രദ്ധിക്കാനും തുടങ്ങി. നിര്‍ബന്ധപൂര്‍വമോ അല്ലാതെയോ. എത്ര ഭക്ഷണം അല്ലെങ്കില്‍ വെള്ളം ബാക്കി വരുന്നു എന്നത് ഒരു വിഷയമേ അല്ല. ഇതു ചെയ്തുകൊണ്ടേയിരിക്കൂ. ഒടുവില്‍ നമ്മള്‍ തിരിച്ചറിയും. പ്രകൃതിയാണ് യഥാര്‍ഥ ദൈവമെന്ന്.' ഗോപി സുന്ദര്‍ കുറിച്ചു.

ഇരുവരുടെയും സദ്പ്രവൃത്തിയെ പ്രശംസിച്ച് നിരവധി പേര്‍ കമന്റ് ചെയ്യുന്നു. അതേസമയം പോസ്റ്റിനു ചുവടെ വിമര്‍ശനങ്ങളുമായും നിരവധി പേര്‍ രംഗത്തു വന്നിട്ടുണ്ട്. ഈ പോസ്റ്റ് സോഷ്യല്‍മീഡിയയില്‍ ഷെയര്‍ ചെയ്ത ശേഷം ആടിനെ ഇവര്‍ കറിവെച്ച് കഴിച്ചു കാണും എന്ന തരത്തിലുള്ള പരിഹാസങ്ങളും അക്കൂട്ടത്തിലുണ്ട്.

gopi sunder abhaya

Content Highlights : lock down gopi sunder and abhaya hiranmayi treating animals facebook post


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

07:19

വീട്ടിലേക്കും വൈദ്യുതി എടുക്കാം, ആയാസരഹിതമായ ഡ്രൈവിങ്, മലയാളിയുടെ സ്റ്റാര്‍ട്ടപ് വിപ്ലവം | E-Auto

Dec 7, 2022


Marriage

ഇരട്ടകള്‍ക്ക് വരന്‍ ഒന്ന്; ബാല്യകാല സുഹൃത്തിനെ വിവാഹംകഴിച്ച് IT എന്‍ജിനിയര്‍മാരായ യുവതികള്‍

Dec 4, 2022


ജിനേഷ്‌

2 min

പീഡനക്കേസില്‍ പിടിയിലായ DYFI നേതാവിന്റെ ഫോണില്‍ 30 ഓളം സ്ത്രീകളുമായുള്ള വീഡിയോകള്‍,ലഹരിക്കൈമാറ്റം

Dec 7, 2022

Most Commented