-
മുംബൈ: കശ്മീരി പണ്ഡിറ്റുകളുടെ കഥ പ്രമേയമാക്കിയ ബോളിവുഡ് ചിത്രം ശിക്കാര- ദി അണ്‍റ്റോള്‍ഡ് സ്റ്റോറി ഓഫ് കശ്മീരി പണ്ഡിറ്റ് കണ്ട് കണ്ണീരണിഞ്ഞ് മുതിര്‍ന്ന ബിജെപി നേതാവ് എല്‍.കെ.അദ്വാനി. ത്രീ ഇഡിയറ്റ്സ് അടക്കമുള്ള സൂപ്പര്‍ഹിറ്റ് ചിത്രങ്ങള്‍ക്ക് തിരക്കഥ ഒരുക്കിയ വിധു വിനോദ് ചോപ്രയുടെ ഏറ്റവും പുതിയ ചിത്രമാണ് ശിക്കാര.
ചിത്രം അവസാനിച്ച ശേഷം അദ്വാനി വികാരഭരിതനായി. സംവിധായകന് അദ്ദേഹത്തിനരികിലെത്തി ആശ്വസിപ്പിക്കാന്‍ ശ്രമിച്ചു. ഈ ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ വൈറലാണ്.
കശ്മീരില്‍ നിന്ന് കൂട്ടപലായനം ചെയ്യേണ്ടി വന്ന പണ്ഡിറ്റുകളുടെ ജീവിതത്തെ ആസ്പദമാക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. ശിവകുമാര്‍ അയാളുടെ ഭാര്യ ശാന്തി എന്നീ കഥാപാത്രങ്ങളെ ചുറ്റിപ്പറ്റിയാണ് കഥ പറയുന്നത്. ഫെബ്രുവരി 7നാണ് ചിത്രം പുറത്തിറങ്ങിയത്.
അതേ സമയം ശിക്കാരയ്ക്കെതിരേ ഒരു വിഭാഗം വിമര്‍ശനങ്ങളുമായി രംഗത്തെത്തിയിട്ടുണ്ട്. കശ്മീര്‍ പണ്ഡിറ്റുകളുടെ ജീവിതം പകര്‍ത്തുന്നതില്‍ ചിത്രം പരാജയപ്പെട്ടുവെന്നും സംവിധായകന് തങ്ങളുടെ അവസ്ഥയെ വാണിജ്യവത്കരിച്ചുവെന്നും ആരോപിച്ച് കശ്മീരി പണ്ഡിറ്റ് യുവതി പരസ്യമായി രംഗത്ത് വന്നിരുന്നു.
Content Highlights: LK Advani Breaks Down While Watching Shikara, Vidhu Vinod Chopra, Movie based on kashmiri pandits
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..