Live teaser
കാത്തിരിപ്പിനൊടുവില്‍ എസ്. സുരേഷ്ബാബുവിന്റെ രചനയില്‍ സംവിധായകന്‍ വി.കെ. പ്രകാശ് അണിയിച്ചൊരുക്കുന്ന 'ലൈവ്' എന്ന ചിത്രത്തിന്റെ ടീസര്‍ പുറത്തിറങ്ങി. മാധ്യമങ്ങളിലെത്തുന്ന വ്യാജവാര്‍ത്തകള്‍ സാധാരണക്കാരെ എങ്ങനെ ബാധിക്കുന്നു എന്നതാണ് ചിത്രത്തിന്റെ പ്രമേയമെന്നാണ് ടീസര്‍ നല്‍കുന്ന സൂചന. പ്രേക്ഷകരില്‍ നിന്നും വി.കെ.പി സിനിമകളുടെ ആരാധകരില്‍ നിന്നും മികച്ച പ്രതികരണമാണ് ടീസറിന് കിട്ടുന്നത്. ചിന്തോദ്ദീപകമായ ഒരു സമകാലിക വിഷയമെന്ന നിലയിലാണ് ടീസര്‍ ചര്‍ച്ചയാവുന്നത്. നേരത്തെ ചിത്രത്തിന്റെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ സോഷ്യല്‍ മീഡിയയില്‍ വലിയ തരംഗമായിരുന്നു.
മംമ്ത മോഹന്‍ദാസ്, സൗബിന്‍ ഷാഹിര്‍, ഷൈന്‍ ടോം ചാക്കോ, പ്രിയ വാര്യര്‍, കൃഷ്ണ പ്രഭ, രശ്മി സോമന്‍ എന്നിങ്ങനെ ആകര്‍ഷകമായ താരനിരയാണ് ചിത്രത്തിലുള്ളത്.
ഫിലിംസ്24 ന്റെ ബാനറില്‍ ദര്‍പ്പണ്‍ ബംഗേജ, നിതിന്‍ കുമാര്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. ഇരുവരുടെയും മലയാളത്തിലെ ആദ്യ സിനിമാസംരംഭമാണ് 'ലൈവ്'. മാജിക് ഫ്രെയിംസിന്റെ ബാനറില്‍ ലിസ്റ്റിന്‍ സ്റ്റീഫനാണ് ചിത്രം വിതരണം ചെയ്യുന്നത്. ഛായാഗ്രഹണം നിര്‍വഹിക്കുന്നത് നിഖില്‍ എസ്. പ്രവീണാണ് ചിത്രസംയോജകന്‍ സുനില്‍ എസ്. പിള്ള, സംഗീത സംവിധായകന്‍ അല്‍ഫോണ്‍സ് ജോസഫ്, കലാ സംവിധായിക ദുന്ദു രഞ്ജീവ് കല എന്നിവരും മലയാളികള്‍ക്ക് സുപരിചിതരാണ്.
ട്രെന്‍ഡ്സ് ആഡ് ഫിലിം മേക്കേഴ്സ് പ്രൈവറ്റ് ലിമിറ്റഡിന് വേണ്ടി ബാബു മുരുഗനാണ് ചിത്രത്തിന്റെ ലൈന്‍ പ്രൊഡ്യൂസര്‍. ആശിഷ് കെയാണ് ചീഫ് അസോസിയേറ്റ് ഡയറക്ടര്‍. സൗണ്ട് ഡിസൈന്‍ നിര്‍വഹിച്ചത് അജിത് എ. ജോര്‍ജ്. മേക്കപ്പ് രാജേഷ് നെന്മാറ. കോസ്റ്റ്യൂം ആദിത്യ നാനു. ജിത് പിരപ്പന്‍കോട് ആണ് പ്രൊഡക്ഷന്‍ കണ്ട്രോളര്‍. ലിജു പ്രഭാകര്‍ ആണ് കളറിസ്റ്റ്. ഡിസൈനു കള്‍ നിര്‍വഹിക്കുന്നത് മാ മി ജോ. സ്റ്റോറീസ് സോഷ്യല്‍സിന് വേണ്ടി സംഗീത ജനചന്ദ്രനാണ് ചിത്രത്തിന്റെ മാര്‍ക്കറ്റിംഗ് ആന്‍ഡ് കമ്മ്യൂണിക്കേഷന്‍ കൈകാര്യം ചെയ്യുന്നത്.
Content Highlights: Live teaser VK Prakash |Mamta Mohandas Soubin Shahir Shine Tom Chacko|Priya P Varrier Suresh Babu
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..