പ്രതീകാത്മക ചിത്രം
ഒരു സിനിമ നിര്‍മിക്കുകയും പ്രദര്‍ശനത്തിനു സജ്ജമാക്കുകയും ചെയ്യുന്ന വിവിധ ഘട്ടങ്ങളെക്കുറിച്ച് പരിചയസമ്പന്നരായ നിര്‍മാതാക്കളില്‍ നിന്നും മനസ്സിലാക്കാം. നല്ല മലയാള സിനിമകള്‍ നിര്‍മിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക്, നിങ്ങളുടെ സിനിമാ സംശയങ്ങളുടെ ഉത്തരങ്ങള്‍ക്ക്, ചെറിയ മുതല്‍മുടക്കില്‍ വിജയസാധ്യതയുള്ള സിനിമകള്‍ എങ്ങനെ നിര്‍മിക്കാം എന്നറിയാന്‍, പ്രേക്ഷക മനസ്സുകളില്‍ ഇടം പിടിച്ച സിനിമകളുടെ നിര്‍മാതാക്കളായവരോടൊപ്പം തത്സമയ സംവാദത്തിന് അവസരമൊരുങ്ങുന്നു.
അങ്കമാലി ഡയറീസ്, ആട്, ആട് 2, ഫിലിപ്‌സ് ആന്‍ഡ് മങ്കിപെന്‍, എന്നിങ്ങനെ ഒട്ടേറെ സിനിമകളുടെ നിര്‍മാതാവും ആക്ടറുമായ വിജയ് ബാബു (ഫ്രൈഡേ ഫിലിം ഹൗസ്), ഗൃഹലക്ഷ്മി പ്രൊഡക്ഷന്‍സിന്റെ കുടുംബത്തില്‍ നിന്നുള്ള പുതുതലമുറയായ എസ് ക്യൂബ് സിനിമ പ്രൊഡക്ഷന്‍ കമ്പനിയിലെ പ്രൊഡ്യൂസര്‍ ഷെര്‍ഗ്ഗ ഗംഗാധരന്‍ (ഉയരെ), 1983 എന്ന സിനിമയുടെ പ്രൊഡ്യൂസറും ക്വീന്‍ സിനിമയുടെ കോപ്രൊഡ്യൂസറും ഷമാസം ഫിലിംസിന്റെ സ്ഥാപകന്‍ ടി.ആര്‍ ഷംസുദ്ദീന്‍ എന്നിവരാണ് ഡ്രീംക്യാച്ചര്‍ അവതരിപ്പിക്കുന്ന ചോദ്യോത്തര സെഷനില്‍ എത്തുന്നത്.
സിനിമാ നിര്‍മാണം, പ്രദര്‍ശനം, സിനിമയിലെ നിക്ഷേപ സാധ്യതകള്‍, നിര്‍മാണത്തിന്റെ വിവിധ മേഖലകള്‍ എന്നിവയെ കുറിച്ചെല്ലാം ചര്‍ച്ചയുണ്ടാകും. 90 മിനിറ്റ് ദൈര്‍ഘ്യമുള്ള ലൈവ് സെഷനില്‍ പങ്കെടുക്കാനുള്ള രജിസ്‌ട്രേഷന്‍ തുക 300 രൂപ. രജിസ്‌ട്രേഷന്‍ തുക പൂര്‍ണമായും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യും.
സെഷന് ശേഷം 24 മണിക്കൂറിനുള്ളില്‍ തന്നെ തുക ദുരിതാശ്വാസ നിധിയിലേക്ക് ട്രാന്‍സ്ഫര്‍ ചെയ്യുകയും അത് സംബന്ധിച്ച മുഴുവന്‍ രേഖകളും ഡ്രീം ക്യാച്ചര്‍ ഒഫീഷ്യല്‍ പേജിലൂടെ തന്നെ പുറത്തു വിടുന്നതുമായിരിക്കും.
For Registration:https://pages.razorpay.com/pl_EcN3ltv9jLZj44/view
For Queries: 8086538111


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..