ഷൈൻ ടോം ചാക്കോ, ലൈവ് സിനിമയുടെ പോസ്റ്റർ, മംമ്താ മോഹൻദാസ് | ഫോട്ടോ: വി.പി.പ്രവീൺകുമാർ, സിദ്ദിഖുൽ അക്ബർ | മാതൃഭൂമി
വി.കെ.പ്രകാശ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രം 'ലൈവി'ന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ വൈറലാകുന്നു. സിനിമ, സാംസ്‌കാരിക രംഗങ്ങളിലുള്ളവർ വ്യാപകമായി ഷെയർ ചെയ്തതോടെ, ആരാധകർക്കിടയിൽ പോസ്റ്റർ ചർച്ചയായി മാറിയിരിക്കുകയാണ്. ഇതോടെ എസ്. സുരേഷ് ബാബു തിരക്കഥയെഴുതുന്ന ചിത്രത്തെ കുറിച്ച് പ്രേക്ഷകർക്കിടയിൽ പ്രതീക്ഷകൾ ഏറുകയാണ്. അണിയറപ്രവർത്തകരിൽ നിന്നും സിനിമയെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ അറിയാൻ ആകാംക്ഷയോടെ കാത്തിരിക്കുകയാണ് പ്രേക്ഷകർ.
മംമ്‌ത മോഹൻദാസ്, സൗബിൻ ഷാഹിർ, ഷൈൻ ടോം ചാക്കോ, പ്രിയ വാരിയർ, കൃഷ്ണ പ്രഭ, രശ്മി സോമൻ, മുകുന്ദൻ, ജയരാജ് കോഴിക്കോട്, അക്ഷിത എന്നിവരടങ്ങുന്ന ശ്രദ്ധേയമായ താരനിരയാണ് സിനിമയിലുള്ളത്. ഫിലിംസ്24 ഉം ദർപൺ ബംഗേജയും അവതരിപ്പിക്കുന്ന ചിത്രം നിർമ്മിക്കുന്നത് ദർപൺ ബംഗേജയും നിതിൻ കുമാറും ചേർന്നാണ്. ഇവർ മലയാളത്തിൽ ആദ്യമായി നിർമിക്കുന്ന 'ലൈവ്' ഒരു സോഷ്യൽ ത്രില്ലറാണ്. ചിത്രത്തിൻ്റെ വിതരണം മാജിക് ഫ്രെയിംസിൻ്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫനാണ് നിർവഹിക്കുന്നത്.
വളരെ ശക്തവും സമകാലീനവുമായ സാമൂഹ്യവിഷയമാണ് സിനിമ കൈകാര്യം ചെയ്യുന്നതെന്നാണ് അണിയറപ്രവർത്തകർ പറയുന്നത്. മലയാള സിനിമയിൽ ഒട്ടേറെ പുതുമകൾ കൊണ്ടുവരുന്ന ഒരു സിനിമയായിരിക്കും 'ലൈവ് ' എന്ന് ഉറപ്പായിക്കഴിഞ്ഞു.
രണ്ട് തവണ ദേശീയ പുരസ്‌കാരം സ്വന്തമാക്കിയ നിഖിൽ എസ്. പ്രവീൺ ആണ് ചിത്രത്തിന് വേണ്ടി ക്യാമറ കൈകാര്യം ചെയ്യുന്നത്. സുനിൽ എസ്. പിള്ളയാണ് എഡിറ്റർ. അൽഫോൻസിൻ്റെ സംഗീതവും ദുന്ദു രഞ്ജീവ് രാധയുടെ കലാസംവിധാന മികവും ചിത്രത്തിന് കൂടുതൽ കരുത്താകും. ട്രെൻഡ്‌സ് ആഡ് ഫിലിം മേക്കേഴ്‌സ് പ്രൈവറ്റ് ലിമിറ്റഡാണ് ലൈൻ പ്രൊഡക്ഷൻ. ബാബു മുരുഗനാണ് ലൈൻ പ്രൊഡ്യൂസർ.
ആശിഷ് കെയാണ് ചീഫ് അസോസിയേറ്റ് ഡയറക്ടർ. അസോസിയേറ്റ് ഡയറക്ടർ ബിബിൻ ബാലചന്ദ്രൻ. അരുൺ വർമ്മ ശബ്ദരൂപകല്പനയും അജിത് എ. ജോർജ് ശബ്ദ മിശ്രണവും നിർവഹിക്കുന്നു. മേക്കപ്പ് രാജേഷ് നെന്മാറ. ആദിത്യ നാനുവാണ് കോസ്റ്റ്യൂം ഡയറക്ടർ. ജിത് പിരപ്പൻകോടാണ് പ്രൊഡക്ഷൻ നിയന്ത്രിക്കുന്നത്. ലിജു പ്രഭാകർ കളറിങ്ങും നിദാദ് നിശ്ചല ഛായാഗ്രഹണവും, മാ മി ജോ ഡിസൈനും നിർവഹിക്കുന്നു. സ്റ്റോറീസ് സോഷ്യലിന്റെ ബാനറിൽ സംഗീത ജനചന്ദ്രനാണ് മാർക്കറ്റിങ് ആൻഡ് കമ്മ്യൂണിക്കേഷൻ.
Content Highlights: live movie poster, mamtha mohandas, shine tom chacko, soubin shahir movie, vk prakash movie


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..