സമൂഹമാധ്യമത്തിലൂടെ സ്ത്രീകളെ അധിക്ഷേപിച്ച യൂട്യൂബറെ നടി ഭാ​ഗ്യലക്ഷ്മിയും സംഘവും ചേർന്ന് മർദ്ദിച്ച സംഭവത്തിൽ പിന്തുണയുമായി നടി ലിസി. സോഷ്യൽ മീഡിയയിലെ ഇത്തരം ക്രമിനിലുകൾക്കെതിരേ നടപടിയെടുക്കുന്നതിൽ നമ്മുടെ നിയമപാലകർ പരാജയപ്പെട്ടുവെന്നും നിയമം ലംഘിക്കുന്നതിനോട് യോജിപ്പില്ലെങ്കിലും ഈ ഒരു സാഹചര്യത്തിൽ ഭാഗ്യലക്ഷ്‍മിയും സുഹൃത്തുക്കളും ചെയ‌്ത പ്രവർത്തി പ്രശംസനീയമാണെന്നും ഈ പ്രശ്‍നം സർക്കാരിനും സമൂഹത്തിനും മുന്നിൽ കൊണ്ടുവരാൻ അവർക്ക് കഴിഞ്ഞെന്നും ലിസി പറയുന്നു.

ക്രിമിനുകൾ മാത്രമാണ് ഇത്തരം ഏർപ്പാടുകൾ ചെയ്യുന്നതെന്ന് ആരും തെറ്റിദ്ധരിക്കരുതെന്നും മാന്യന്മാർ എന്ന് നടിച്ചുനടക്കുന്നവരും ഇക്കാര്യത്തിൽ ഒട്ടും പിന്നിലല്ലെന്ന് തന്റെ സ്വന്തം അനുഭവത്തിൽ നിന്ന് പറയാൻ കഴിയുമെന്നും ലിസി കുറിക്കുന്നു. 

ലിസിയുടെ ഫേസ്‍ബുക്ക് പോസ്റ്റ്

മൂന്ന് സ്ത്രീകളുടെ കരുത്തുറ്റ ചുവടുവയ്‌പ്പ്, സമൂഹത്തിനുവേണ്ടിയുള്ള അതിഭീമമായ  ചുവടുവയ്പ്പാണിതെന്ന് പ്രതീക്ഷിക്കുന്നു. സമൂഹ മാധ്യമങ്ങൾ വഴി വിഷം കുത്തിവയ‌്ക്കുന്ന വിചിത്രം സ്വഭാവമുള്ളരും സമർത്ഥരെന്ന് നടിക്കുന്ന ക്രിമിനലുകളും ഇന്നത്തെ സമൂഹ​ത്തിൽ മഹാമാരിയായി തീർന്നിരിക്കുകയാണ്. പ്രത്യേകിച്ചും യുവാക്കളുടെ ദുർബലരായവരുടെ മനസിലേക്ക് സ്ത്രീകൾക്കെതിരേയുള്ള വിഷം.  

അവർ നമ്മുടെ സമൂഹത്തിലേക്ക് വാരിയെറിയുന്ന ചെളിയും മാലിന്യവും സമൂഹത്തിലെ ഭൂരിപക്ഷത്തിലേക്കല്ല, മറിച്ച് ന്യൂനപക്ഷങ്ങൾക്കിടയിലാണ് ചെന്നുവീഴുന്നത്. മാർഗദർശികളെന്നും ധീരന്മാരെന്നും സ്വയം കരുതുന്ന ഇത്തരം ഭ്രാന്തന്മാരാൽ യുട്യൂബും മറ്റും സമൂഹമാധ്യമങ്ങളും നിറഞ്ഞുകഴിഞ്ഞിരിക്കുന്നു. 

ഇനിയെങ്കിലും ഇത് അവസാനിപ്പിച്ചില്ലെങ്കിൽ സമൂഹത്തെയും വൈകാതെ നമ്മളെ തന്നെയും ഇത്തരക്കാർ കാർന്നുതിന്നും.  ഇവർക്കെതിരേ നടപടിയെടുക്കുന്നതിൽ നമ്മുടെ നിയമപാലകർ പരാജയപ്പെട്ടു. ഈ ഗുരുതരമായ കുറ്റകൃത്യത്തോട് അവർ കണ്ണടയ്ക്കുകയുമാണ്. 

"A strong step by three women and "hopefully" the beginning of a giant step for the society". Our society is plagued by...

Posted by Lissy Lakshmi on Monday, 28 September 2020

നിയമം ലംഘിക്കുന്നതിനോട് യോജിപ്പില്ലെങ്കിലും ഈ ഒരു സാഹചര്യത്തിൽ ഭാഗ്യലക്ഷ്‍മിയും സുഹൃത്തുക്കളും ചെയ‌്ത പ്രവർത്തി പ്രശംസനീയമാണ്. ഈ പ്രശ്‍നം സർക്കാരിനും സമൂഹത്തിനും മുന്നിൽ കൊണ്ടുവരാൻ അവർക്കു കഴിഞ്ഞു. സർക്കാർ അത് ​ഗൗരവകരമായി തന്നെ കാണുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു. 

ക്രിമിനുകൾ മാത്രമാണ് ഇത്തരം ഏർപ്പാടുകൾ ചെയ്യുന്നതെന്ന് ആരും തെറ്റിദ്ധരിക്കരുത്.അങ്ങനെല്ല.  മാന്യന്മാർ എന്ന് നടിച്ചുനടക്കുന്നവരും ഇക്കാര്യത്തിൽ ഒട്ടും പിന്നിലല്ലെന്ന് എന്റെ സ്വന്തം അനുഭവത്തിൽ നിന്ന് പറയാൻ കഴിയും. എന്തായാലും ഇരയെ കുറ്റവാളിയും, കുറ്റവാളിയെ ഇരയും ആക്കി മാറ്റിമറിക്കുന്ന നിയമവിഭാഗത്തിലെ മജീഷ്യൻമാർക്ക് അഭിനന്ദനങ്ങൾ. വാട്ട് ആൻ ഐഡിയ സർജി.

Content Highlights : Lissy lakshmi Supports Bhagyalakshmi Controversial youtuber vlogger vijay p nair incident