മുലയൂട്ടുന്ന ചിത്രം കണ്ടപ്പോൾ പശുവിനെപ്പോലുണ്ടെന്നു പറഞ്ഞ് ട്രോളിയ ആളുകള്‍ക്കെതിരേ മറുപടിയുമായി ലിസ ഹെയ്ഡന്‍ രംഗത്ത്. മകനെ പാലൂട്ടുന്ന ചിത്രം ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റ് ചെയ്തതിനു പിന്നാലെ നടിക്കു വമ്പന്‍ ട്രോളാക്രമണമാണ് നേരിടേണ്ടി വന്നത്. കഴിഞ്ഞ വര്‍ഷം ലോക മുലയൂട്ടല്‍ വാരത്തിനിടയ്ക്കാണ് ലിസ മകന്‍ സാക്കിനു മുലപ്പാലൂട്ടുന്ന ചിത്രം പോസ്റ്റ് ചെയ്തത്.

മുലപ്പാലൂട്ടുന്നതിന്റെ പോഷകഗുണങ്ങളെക്കുറിച്ച് ശ്രദ്ധചെലുത്താനും പ്രസവാനന്തരം ശ്രദ്ധിക്കാതിരുന്ന തന്റെ ശരീരം നിയന്ത്രണത്തിലാക്കാന്‍ പാലൂട്ടല്‍ എങ്ങനെ സഹായകമായി എന്നു തുറന്നു കാണിക്കാനും ലിസ പോസ്റ്റ് ചെയ്ത ചിത്രം കണ്ട്‌ പശുവിനെപ്പോലെ എന്തിനാണ് എപ്പോഴും പാലു കൊടുക്കുന്നതെന്നും കാണാന്‍ സെക്‌സിയായിരിക്കുന്നുവെന്നും മറ്റും സ്ത്രീകളുള്‍പ്പെടെ നിരവധിപേര്‍ ചിത്രത്തിനു കമന്റുകളെഴുതി. ഇപ്പോഴിതാ ഒരു മാധ്യമത്തിനു നല്‍കിയ അഭിമുഖത്തിനിടയില്‍ ഈ വിഷയം സംബന്ധിച്ചു വന്ന ചോദ്യത്തിനുത്തരവുമായി രംഗത്തെത്തിയിരിക്കുകയാണ് നടി. 

വളരെയധികം വിഷമം തോന്നിയിട്ടുണ്ട്. മകനു നാലു മാസം പ്രായമായില്ലേ ഇപ്പോഴും മുലയൂട്ടുന്നതെന്തിനാണെന്നൊക്കെയാണ് അന്ന് ആളുകള്‍ വിമര്‍ശിച്ചത്. മുലയൂട്ടുക എന്നത് ഒരു പഴയ ആചാരമായി കാണുന്ന ആളുകള്‍ ഇന്നുമുണ്ട്. എല്ലാ അമ്മമാരും മുലയൂട്ടണമെന്നു തന്നെയാണ് എനിക്കു പറയാനുള്ളത്. അതിനി എത്ര ട്രോളുകള്‍ വന്നാലും ഞാന്‍ പറയും. അമ്മയും കുഞ്ഞും തമ്മിലുള്ള ബന്ധം അതിലൂടെ കൂടുതല്‍ ദൃഢമാവുന്നു. എന്റെ കുഞ്ഞിനു മുലയൂട്ടാന്‍ സാധിച്ചതില്‍ അഭിമാനം കൊള്ളുന്ന ഒരു അമ്മയാണ് താനെന്നും അതിനെനിക്കു സമയം കണ്ടെത്താനാകുന്നുണ്ടെന്നും നടി പറഞ്ഞു.

lisa haydon

Lisa Ray Lisa Haydon speaks about instagram post on world breast feeding week 2017