സംവിധായകന്‍ ലിംഗുസാമിക്ക് ആറുമാസം തടവ് ശിക്ഷ


ലിംഗുസ്വാമി

ചെന്നൈ: സംവിധായകന്‍ ലിംഗുസാമിക്കും സഹോദരന്‍ സുബാഷ് ചന്ദ്രയ്ക്കും 6 മാസത്തെ തടവ് ശിക്ഷ. പ്രൊഡക്ഷന്‍ കമ്പനിയായ പിവിപി ക്യാപിറ്റല്‍ നല്‍കിയ കേസിലാണ് ശിക്ഷ വിധിച്ചത്. കടം വാങ്ങിയ പണം തിരികെ നല്‍കിയില്ല എന്നതായിരുന്നു കേസ്. സൈദാപേട്ട കോടതിയാണ് ശിക്ഷ വിധിച്ചത്.

കാര്‍ത്തി, സാമന്ത എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഒരു സിനിമ ചെയ്യാന്‍ ലിംഗുസാമി പിവിപി ക്യാപിറ്റലില്‍ നിന്നും പണം കടം വാങ്ങിയിരുന്നു. കുറച്ച് വര്‍ഷങ്ങള്‍ക്ക് മുന്‍പായിരുന്നു സംഭവം. സിനിമ നടന്നില്ല. എന്നാല്‍ കടം വാങ്ങിയ പണം അദ്ദേഹം തിരികെ നല്‍കിയില്ല. ലിംഗുസാമി നല്‍കിയ ചെക്ക് മടങ്ങിപ്പോയസാഹചര്യത്തിലാണ് കമ്പനി പരാതി നല്‍കിയത്.



കേസില്‍ വിധി പ്രതികൂലമായതോടെ മദ്രാസ് ഹൈകോടതിയില്‍ അപ്പീല്‍ നല്‍കാനൊരുങ്ങുകയാണ് ലിംഗുസാമി.

'ദ വാര്യര്‍' എന്ന സിനിമയാണ് ലിംഗുസാമിയുടേതായി അവസാനം റിലീസ് ചെയ്തത്. റാം പോത്തിനേനിയും കൃതി ഷെട്ടിയും പ്രധാന കഥാപാത്രങ്ങളായ സിനിമ പരാജയമായിരുന്നു.

Content Highlights: Lingusamy and his brother get six months jail sentence from court check bounce case


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
death

1 min

രാത്രി കാമുകിയെ കാണാന്‍ എത്തിയതിന് നാട്ടുകാര്‍ മര്‍ദിച്ചു; കോളേജ് വിദ്യാര്‍ഥി ജീവനൊടുക്കി

Nov 29, 2022


04:32

'കാന്താര' സിനിമയില്‍ നിറഞ്ഞാടുന്ന ഭൂതക്കോലം, 'പഞ്ചുരുളി തെയ്യം' | Nadukani

Oct 27, 2022


37:49

സ്വപ്നങ്ങൾ വേണ്ടെന്ന് വെച്ചാൽ എന്റെ കുട്ടി അതാണ് പഠിക്കുക, ഞാനത് ആ​ഗ്രഹിക്കുന്നില്ല - അഞ്ജലി മേനോൻ

Nov 29, 2022

Most Commented