വാർത്താസമ്മേളനത്തിൽ നിന്നും | photo: special arrangements
കുട്ടികളുടെ സൗഹൃദങ്ങളുടെ കഥയുമായെത്തുന്ന 'ലില്ലി' റിലീസിനൊരുങ്ങുന്നു. ഗോപുരം സ്റ്റുഡിയോസിന്റെ ബാനറില്‍ കെ. ബാബു റെഡ്ഡിയും ജി. സതീഷ് കുമാറും ചേര്‍ന്നാണ് ഈ പാന്‍ ഇന്ത്യന്‍ ചിത്രം നിര്‍മിക്കുന്നത്.
നവാഗതനായ ശിവം ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. സ്‌കൂളില്‍ പോകുന്ന മൂന്ന് കുട്ടികളുടെ വൈകാരികമായ കഥയും അവരുടെ സൗഹൃദവുമാണ് ചിത്രത്തിന്റെ ഇതിവൃത്തം. ലില്ലി എന്ന പെണ്‍കുട്ടിയാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രം.
'എന്റെ ഹൃദയത്തോട് വളരെ അടുത്ത് നില്‍ക്കുന്ന ഒരു ചിത്രമാണ് ലില്ലി. ഇത് സൗഹൃദത്തിന്റെയും ബന്ധത്തിന്റെയും ബാല്യത്തിന്റെ സന്തോഷത്തിന്റെയും കഥയാണ്. ഇന്ത്യയിലെമ്പാടുമുള്ള കുട്ടികളെ ആകര്‍ഷിക്കുന്ന ഒരു സിനിമ ഇറങ്ങണമെന്ന് ഞങ്ങള്‍ ആഗ്രഹിച്ചു. അത് അവരില്‍ ശാശ്വതമായ മുദ്ര പതിപ്പിക്കും', ചിത്രത്തിന്റെ സംവിധായകന്‍ പറഞ്ഞു.
കന്നഡ, തെലുഗു, തമിഴ്, മലയാളം, ഹിന്ദി ഭാഷകളിലായി ചിത്രം ഉടന്‍ പുറത്തിറങ്ങും. ചിത്രത്തിന്റെ വാര്‍ത്താസമ്മേളനം ഐ.എം.എ. ഹാളില്‍ വെച്ചു നടന്നു. വാര്‍ത്താ സമ്മേളനത്തില്‍ സംവിധായകനും നിര്‍മാതാക്കളും ചിത്രത്തിലെ അഭിനേതാക്കളായ കുട്ടികളും പങ്കെടുത്തു. ബേബി നേഹ, ബേബി പ്രണിത റെഡ്ഡി, മാസ്റ്റര്‍ വേദാന്ത് എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. ചിത്രത്തില്‍ അതിഥി വേഷത്തില്‍ എത്തുന്ന രാജീവ് പിള്ളയും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
ഡി.ഒ.പി.: യെസ് രാജ്കുമാര്‍, സംഗീതം: ആന്റോ ഫ്രാന്‍സിസ്, എഡിറ്റിങ്: ലോകേഷ് കദളി, ഫൈനല്‍ മിക്‌സിങ്: സിനോയ് ജോസഫ്, ശബ്ദം: സുബിന്‍ രാജ്, വി.എഫ്.എക്‌സ്.: ARKWRX ആന്‍ഡ്ഹോണ്‍ബില്‍, വരികള്‍: തിരുപ്പതി, അലരാജു, പി.ആര്‍.ഒ.: ശിവ മല്ലല, മാക്‌സോ.
Content Highlights: lilly movie press meet
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..