ഫെഫ്ക അതിജീവിതയ്‌ക്കൊപ്പം; ലിജു കൃഷ്ണയുടെ അംഗത്വം റദ്ദാക്കി


Liju Krishna

സംവിധായകന്‍ ലിജു കൃഷ്ണക്കെതിരെ ലൈംഗിക പീഡനപരാതി ഉയര്‍ന്ന സാഹചര്യത്തില്‍ അതിജീവിതയ്ക്ക് ഒപ്പമാണെന്ന് സംവിധായകരുടെ സംഘടനയായ ഫെഫ്ക. ലിജു കൃഷ്ണ സംഘടനയില്‍ താല്‍ക്കാലികമായി എടുത്ത അംഗത്വം റദ്ദാക്കിയെന്നും ഫെഫ്ക അറിയിച്ചു. സഹപ്രവര്‍ത്തകയാണ് ലിജു കൃഷ്ണയ്‌ക്കെതിരേ പോലീസില്‍ പരാതി നല്‍കിയത്. കഴിഞ്ഞ ദിവസം പോലീസ് ഇയാളെ അറസ്റ്റ് ചെയ്തു. കണ്ണൂരില്‍ ഷൂട്ടിങ് പുരോഗമിക്കുന്ന, നിവിന്‍ പോളി, സണ്ണി വെയ്ന്‍ തുടങ്ങിയവര്‍ അഭിനയിക്കുന്ന 'പടവെട്ട്' സിനിമയുടെ സംവിധായകനാണ് ലിജു.

വിമണ്‍ എഗൈന്‍സ്റ്റ് സെക്ഷ്വല്‍ ഹരാസ്മെന്റ് എന്ന പേജിലൂടെ പീഡനത്തിനിരയായ യുവതി കഴിഞ്ഞ ദിവസം രംഗത്ത് വന്നു. 2020-2021 വരെയുള്ള കാലഘട്ടത്തിലാണ് പീഡനം നടന്നതെന്നും അക്കാലമത്രയും ബലം പ്രയോഗിച്ച് എന്നെ മാനസികവും ശാരീരികവും ലൈംഗികമായി മുതലെടുപ്പ് നടത്തിയെന്നും യുവതി പറയുന്നു. 2021 ജനുവരിയില്‍ ഗര്‍ഭിണിയാണെന്നറിയുകയും ഗര്‍ഭച്ഛിദ്ദം നടത്തുകയും അതിന് പിന്നാലെ ശാരീരികവും മാനസികവുമായ ആരോഗ്യം പൂര്‍ണമായി തകരുകയും ചെയ്തുവെന്നും യുവതി കൂട്ടിച്ചേര്‍ത്തു.

''സിനിമയിലെ ഉത്തരവാദിത്തപ്പെട്ടവരെ ബന്ധപ്പെട്ടെങ്കിലും അത് ഫലം കണ്ടില്ല. ലിജു കൃഷ്ണ, മറ്റുള്ളവരുടെ കണ്ണില്‍ ഉഭയ സമ്മത പ്രകാരമുള്ള ലൈംഗിക ബന്ധമായി ഈ ബന്ധത്തെ ചിത്രീകരിക്കുകയും എന്നെ നിരന്തരം മാനസികവും ശാരീരികവുമായ പീഡനത്തിന് ഇരയാക്കുകയും ചെയ്യുന്നതിലൂടെ എന്റെ ആത്മാഭിമാനവും ജീവിതം തുടരാനുള്ള ആഗ്രഹവും ഇല്ലാതെയാക്കി.''- യുവതി വ്യക്തമാക്കുന്നു.

സിനിമാ മേഖലയിലെ വനിതാ കൂട്ടായ്മയായ ഡബ്ല്യു.സി.സി.യുമായാണ് യുവതി ആദ്യം ബന്ധപ്പെട്ടത്. തുടര്‍ന്ന് ഡബ്ല്യു.സി.സി. ഭാരവാഹികള്‍ കൊച്ചി സിറ്റി പോലീസ് കമ്മിഷണര്‍ക്ക് പരാതി നല്‍കി. കമ്മിഷണറുടെ നിര്‍ദേശപ്രകാരം കേസെടുത്ത ഇന്‍ഫോപാര്‍ക്ക് പേലീസ് യുവതിയേയും ഡബ്ല്യു.സി.സി. ഭാരവാഹികളെയും വിളിച്ചുവരുത്തി മൊഴിയെടുത്തു. പടവെട്ടിന്റെ ചിത്രീകരണം നടക്കുമ്പോഴാണ് ഇയാളെ പോലീസ് അറസ്റ്റ് ചെയ്തത്. ഞായറാഴ്ച കണ്ണൂരിലെ ഷൂട്ടിങ് ലൊക്കേഷനില്‍ നിന്നാണ് ഇയാളെ കസ്റ്റഡിയില്‍ എടുത്തത്. തുടര്‍ന്ന് ഇന്‍ഫോപാര്‍ക്ക് പോലീസ് സ്റ്റേഷനില്‍ എത്തിച്ച് അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു.

Content Highlights: Liju Krishna, Padavettu Director arrest, sexual harassment, FEFKA

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
penis plant

1 min

ലിംഗത്തിന്റെ രൂപമുള്ള ചെടി നശിപ്പിച്ച് ടൂറിസ്റ്റുകള്‍; പ്രതിഷേധിച്ച് കംബോഡിയന്‍ സര്‍ക്കാര്‍

May 21, 2022


Sajjanar

5 min

നായകനില്‍നിന്ന് വില്ലനിലേക്ക്‌; പോലീസ് വാദങ്ങള്‍ ഒന്നൊന്നായി പൊളിഞ്ഞു, വ്യാജ ഏറ്റുമുട്ടല്‍ എന്തിന്?

May 21, 2022


modi

5 min

ലോകത്തെ മുഴുവൻ ഊട്ടുമെന്ന് പ്രഖ്യാപനം,തിരുത്തല്‍; ഗോതമ്പിൽ മോദി ട്രാക്ക് മാറ്റിയതെന്തിന്?

May 20, 2022

More from this section
Most Commented