മലയാളത്തിലെ മുന്‍നിര സംവിധായകനായ ലിജോ ജോസ് പെല്ലിശ്ശേരിയുടെ പുതിയ ചിത്രം പ്രഖ്യാപിച്ചു. ജെല്ലിക്കെട്ട് എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ പോസ്റ്റര്‍ ലിജോ തന്നെയാണ് ഫെയ്‌സ്ബുക്കിലൂടെ പുറത്തുവിട്ടിരിക്കുന്നത്. ആന്റണി വര്‍ഗീസാണ് ചിത്രത്തില്‍ നായകനാവുന്നത്. മറ്റ് താരങ്ങളെ പ്രഖ്യാപിച്ചിട്ടില്ല.

ഒ തോമസ് പണിക്കരാണ് ചിത്രം നിര്‍മ്മിക്കുന്നത്. എസ് ഹരീഷും ആര്‍ ജയകുമാറുമാണ് ചിത്രത്തിന് രചന നിര്‍വഹിക്കുന്നത്. ഗിരീഷ് ഗംഗാധരന്‍ ക്യാമറയും ദീപു ജോസഫ് എഡിറ്റിങും നിര്‍വഹിക്കുന്നു. പതിവ് പോലെ പ്രശാന്ത് പിള്ളയാണ് ചിത്രത്തിന് സംഗീത സംവിധാനം നിര്‍വഹിക്കുന്നത്.

നേരത്തെ വിനായകനെ നായകനാക്കി ലിജോ 'പോത്ത്' എന്ന ചിത്രം ഒരുക്കുന്നതായി വാര്‍ത്തകള്‍ വന്നിരുന്നു.