മിന്നല്‍മുരളി എന്ന ചിത്രത്തിന്റെ സെറ്റ് ആക്രമിച്ചതില്‍ പ്രതിഷേധവുമായി രംഗത്തു വരികയാണ് മലയാളസിനിമാലോകം. സംഭവത്തില്‍ രോഷം കൊണ്ട് സംവിധായകന്‍ ലിജോ ജോസ് പെല്ലിശ്ശേരിയുടെ പോസ്റ്റ് വൈറലാകുന്നു. 

ലിജോയുടെ വാക്കുകള്‍

അക്ഷരം തെറ്റാതെ ചെറ്റത്തരം എന്ന് വായിക്കാം. പ്രളയമുണ്ടായപ്പോള്‍ അവിടെയുണ്ടായ വെള്ളം മുഴുവന്‍ നിങ്ങള്‍ കുടിച്ചു വറ്റിക്കുകയായിരുന്നോ? 

ടൊവിനോ തോമസിനെ നായകനാക്കി ബേസില്‍ ജോസഫ് സംവിധാനം ചെയ്യുന്ന ചിത്രമാണ് മിന്നല്‍മുരളി. ചിത്രത്തിലെ ചില പ്രധാന രംഗങ്ങള്‍ ഷൂട്ട് ചെയ്യുന്നതിനാണ് ലക്ഷങ്ങള്‍ ചെലവിട്ട് കാലടി മണപ്പുറത്ത് ക്രിസ്ത്യന്‍ പള്ളിയുടെ മാതൃകയിലുള്ള സെറ്റ് നിര്‍മ്മിച്ചത്.

എല്ലാ അനുമതികളോടെയുമാണ് സെറ്റ് പണി പൂര്‍ത്തീകരിച്ചതെന്നും വയനാട്ടിലെ ഷെഡ്യൂളിനു ശേഷം ലോക്ഡൗണ്‍ നിയന്ത്രണങ്ങളില്‍ ഇളവു ലഭിച്ചാല്‍ പള്ളിയിലെ രംഗങ്ങള്‍ ഷൂട്ട് ചെയ്യാനായി കാത്തിരിക്കുകയായിരുന്നുവെന്നും സംവിധായകന്‍ ബേസില്‍ ജോസഫും നിര്‍മ്മാതാവ് സോഫി പോളും വ്യക്തമാക്കിയിരുന്നു.

Content Highlights : lijo jose pellissery fb post on minnal murali set distroyed by rashtriya bajrang dal tovino thomas