മനുഷ്യജീവിതത്തിലെ ഏറ്റവും ഗൗരവമേറിയ മുഹൂര്‍ത്തമാണ് മരണം. എന്നാല്‍, ബഹുഭൂരിപക്ഷം പേര്‍ക്കും സങ്കടകരമായ ആ അവസ്ഥയിലും ഒരു നര്‍മം ഒളിഞ്ഞിരിപ്പുണ്ടോ? ഉണ്ടെന്നാണ് ലിജോ ജോസ് പെല്ലിശ്ശേരി സമര്‍ഥിക്കുന്നത്.
പുതിയ ചിത്രമായ ഈ മ യൗവിലൂടെ ലിജോ പറയുന്നതും ഈയൊരു പരമാര്‍ഥമാണ്. വിഫലമായ ഒരു യാത്രയ്ക്കും അതിന്റേതായ ഗൗരവവും പൂര്‍ണതയുമുണ്ടെന്നാണ് മരണത്തിന്റെ വിവിധ ഭാവങ്ങളിലൂടെ ആവിഷ്‌കരിക്കുന്ന സിനിമ പറയുന്നത്.
അങ്കമാലി ഡയറീസിനുശേഷം ലിജോ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ പോസ്റ്ററുകള്‍ പുറത്തിറങ്ങി. ഈ മ യൗ പോലൊരു സിനിമ അനുഭവം എനിക്കിതിന് മുന്‍പില്ല എന്ന് കുറിച്ചു കൊണ്ടാണ് ഫെയ്‌സ്ബുക്കിലൂടെ ലിജോ മൂന്ന് പോസ്റ്ററുകള്‍ പുറത്തുവിട്ടത്.
രാജേഷ് ജോര്‍ജ് കുളങ്ങര നിര്‍മിക്കുന്ന ചിത്രത്തിന്റെ തിരക്കഥ പി.എഫ്.മാത്യൂസാണ്. വിനായകൻ, ചെമ്പൻ വിനോദ്, ദിലീഷ് പോത്തൻ എന്നിവരാണ് പ്രധാന താരങ്ങൾ.
Content Highlights: Lijo Jose Pellissery, Ee Ma Yau, vinayakan, chemban vinod, malayalam movie, poster, mathrubhumi, movie news