'പല്ലൊട്ടി 90's കിഡ്സ്' പോസ്റ്റർ | photo: special arrangements
സംവിധായകന് ലിജോ ജോസ് പെല്ലിശ്ശേരി ആദ്യമായി അവതരിപ്പിക്കുന്ന 'പല്ലൊട്ടി 90's കിഡ്സ്' ഈ വേനലവധിക്കാലത്ത് തിയേറ്ററുകളില്‍ എത്തും. ചിത്രത്തിന്റെ കഥയും സംവിധാനവും നിര്‍വ്വഹിച്ചിരിക്കുന്നത് നവാഗതനായ ജിതിന് രാജ് ആണ്. സിനിമാപ്രാന്തന് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ നടനും സംവിധായകനുമായ സാജിദ് യഹിയയാണ് ചിത്രം നിര്‍മിക്കുന്നത്.
മാസ്റ്റര്‍ ഡാവിഞ്ചി സന്തോഷ്, മാസ്റ്റര്‍ നീരജ് കൃഷ്ണ എന്നിവര്‍ പ്രധാന കഥാപാത്രങ്ങളായി എത്തുന്ന ചിത്രത്തില്‍ അര്ജുന് അശോകന്, ബാലു വര്‍ഗീസ്, സൈജു കുറുപ്പ്, സുധി കോപ്പ, നിരഞ്ജന അനൂപ്, ദിനേശ് പ്രഭാകര്‍, വിനീത് തട്ടില്‍, അബു വളയകുളം, മരിയ പ്രിന്‍സ് ആന്റണി, അജീഷ, ഉമ ഫൈസല്‍ അലി എന്നിവരുമുണ്ട്. 'സരിഗമ മലയാളം' ആണ് ഗാനങ്ങളുടെ വിതരണാവകാശം സ്വന്തമാക്കിയിരിക്കുന്നത്.
'ഒരു മെക്സിക്കന്‍ അപാരത', 'കുമാരി' എന്നീ ചിത്രങ്ങളിലൂടെ പ്രേക്ഷക ശ്രദ്ധ നേടിയ മണികണ്ഠന് അയ്യപ്പ ആണ് ചിത്രത്തിന്റെ സംഗീതവും പശ്ചാത്തല സംഗീതവും നിര്‍വഹിച്ചിരിക്കുന്നത്. ഗാനങ്ങള്‍ രചിച്ചിരിക്കുന്നത് സുഹൈല്‍ കോയയാണ്. ജേക്കബ് ജോര്‍ജാണ് എക്സിക്യൂടീവ് പ്രൊഡ്യൂസര്‍.
കണ്ണന്, ഉണ്ണി എന്നീ രണ്ട് കുട്ടികളുടെ നിഷ്കളങ്കമായ സ്നേഹത്തിന്റെയും സൗഹൃദത്തിന്റെയും കഥയാണ് 'പല്ലൊട്ടി 90's കിഡ്സ്' എന്ന് അണിയറപ്രവര്‍ത്തകര്‍ പറഞ്ഞു. തൊണ്ണൂറ് കാലഘട്ടത്തിന്റെ കഥപറയുന്ന ചിത്രത്തിന്റെ പ്രൊഡക്ഷന്‍ ഡിസൈനര്‍ ദേശീയ അവാര്‍ഡ് ജോതാവായ ബംഗ്ലാന്‍ ആണ്. പ്രവീണ്‍ വര്‍മ്മയാണ് വസ്ത്രാലങ്കാരം. ചിത്രത്തിന്റെ തിരക്കഥ നിര്‍വഹിച്ചിരിക്കുന്നത് ദീപക് വാസന് ആണ്.
നവാഗതനായ ഷാരോണ്‍ ശ്രീനിവാസ് ആണ് ഛായാഗ്രഹണം, ചിത്രസംയോജനം -രോഹിത് വി എസ് വാരിയത്ത്, പ്രൊജക്ട് ഡിസൈന്‍ -ബാദുഷ, ചീഫ് അസ്സോസിയേറ്റ് ഡയറക്ടര്‍ -വിജിത്ത്, ശബ്ദ രൂപകല്‍പ്പന -ശങ്കരന് എ.എസ്., കെ.സി. സിദ്ധാര്ത്ഥന്, ശബ്ദ മിശ്രണം -വിഷ്ണു സുജാതന്‍, ചമയം -നരസിംഹ സ്വാമി, വസ്ത്രാലങ്കാരം -പ്രവീണ്‍ വര്‍മ്മ, നിശ്ചല ഛായാഗ്രഹണം -നിദാദ് കെ.എന്‍., കാസ്റ്റിംഗ് ഡയറക്ടര്‍ -അബ്ദു വളയകുളം, ക്രീയേറ്റീവ് പരസ്യ കല -കിഷോര്‍ ബാബു വയനാട്.
Content Highlights: lijo jose pellishery presents pallotti 90 s kids movie
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..