ലിജോ ജോസ് പല്ലിശ്ശേരി ചിത്രം ചുരുളി ഓടിടി റിലീസിന് ഒരുങ്ങുന്നുവെന്ന് സൂചന. ചിത്രം ആമസോൺ പ്രൈമിലൂടെ ജൂണിൽ പ്രേക്ഷകരിലേക്ക് എത്തുമെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. എന്നാൽ ഈ വാർത്തയിൽ ഔദ്യോ​ഗിക സ്ഥിരീകരണം അണിയറപ്രവർത്തകരുടെ ഭാ​ഗത്ത് നിന്നും ഉണ്ടായിട്ടില്ല.

ഇരുപത്തിയഞ്ചാമത് അന്താരാഷ്ട്ര ചലച്ചിത്രമേളയിൽ (ഐ.എഫ്.എഫ്.കെ) പ്രേക്ഷകപ്രീതി നേടിയ ചിത്രമായി ചുരുളി തിരഞ്ഞെടുക്കപ്പെട്ടിരുന്നു. ലിജോ പെല്ലിശേരിസ് മൂവി മൊണാസ്ട്രിയും ചെമ്പോസ്കിയും ഒപസ് പെന്റയും ചേർന്നാണ് ചിത്രം നിർമിക്കുന്നത്.

ഒരു കാടാണ് ചിത്രത്തിന്റെ പശ്ചാത്തലം.19 ദിവസം കൊണ്ട് ചിത്രീകരണം പൂർത്തിയാക്കിയ ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത് എസ്. ഹരീഷാണ്. ജോജു, ചെമ്പൻ വിനോദ്, വിനയ് ഫോർട്ട് തുടങ്ങിയവരാണ് ചിത്രത്തിൽ പ്രധാനതാരങ്ങൾ.

സൗബിൻ ഷാഹിർ, ജാഫർ ഇടുക്കിവരും ചിത്രത്തിൽ വേഷമിടുന്നു. മധു നീലകണ്ഠനാണ് ഛായാഗ്രഹണം. രംഗനാഥ് രവിയാണ് സൗണ്ട് ഡിസൈൻ.

Content Highlights : Lijo Jose Pallissery movie churuli to be released in OTT platform