നിങ്ങളുടെ അഹങ്കാരം ലൈഗറിനെ ബാധിച്ചു; വിജയ് ദേവേരക്കൊണ്ടയ്‌ക്കെതിരേ തിയേറ്ററുടമ


ലൈഗർ സിനിമയുടെ പ്രചാരണത്തോടനുബന്ധിച്ച് നടത്തിയ വാർത്താസമ്മേളനത്തിൽ പങ്കെടുക്കുന്ന വിജയ് ദേവരകൊണ്ടയും അനന്യ പാണ്ഡേയും. വാർത്താസമ്മേളനത്തിലെ ഈ ഭാഗമാണ് വിവാദമായത് | ഫോട്ടോ: twitter.com/UmairSandu

വിജയ് ദേവേരക്കൊണ്ടയെ നായകനാക്കി പുരി ജഗന്നാഥ് സംവിധാനം ചെയ്ത ലൈഗര്‍ കഴിഞ്ഞ ദിവസമാണ് റിലീസ് ചെയ്തത്. ഇന്ത്യയില്‍ 3000 സ്‌ക്രീനുകളില്‍ പ്രദര്‍ശനത്തിനെത്തിയ ചിത്രത്തിന് സമ്മിശ്ര പ്രതികരണമാണ് ഇപ്പോള്‍ ലഭിച്ചുകൊണ്ടിരിക്കുന്നത്.

റിലീസിന് തൊട്ടുമുന്‍പേ വിവാദങ്ങളില്‍ ചിത്രം ഇടം നേടിയിരുന്നു. വാര്‍ത്താസമ്മേളനത്തില്‍ വിജയ് മേശയ്ക്ക് മുകളില്‍ കാലുകയറ്റി വച്ചതിന് ചിത്രം ബഹിഷ്‌കരിക്കണമെന്ന തരത്തില്‍ ആഹ്വാനമുയര്‍ന്നു. അതില്‍ വിജയ് പ്രതികരണവുമായി രംഗത്ത് വന്നിരുന്നു.

സിനിമയ്‌ക്കെതിരേ കടുത്ത വിമര്‍ശനം നടക്കുന്ന സാഹചര്യത്തില്‍ നടനെതിരേ രംഗത്ത് വന്നിരിക്കുകയാണ് മുംബൈയിലെ പ്രമുഖ തിയേറ്ററുടമ. മറാത്ത മന്ദിര്‍ സിനിമയുടെ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ മനോജ് ദേശായിയാണ് വിമര്‍ശനവുമായി രംഗത്ത് വന്നത്.

വിജയിന്റെ പെരുമാറ്റം സിനിമയെ ദോഷമായി ബാധിച്ചുവെന്നും ഇദ്ദേഹം പറഞ്ഞു. ബഹിഷ്‌കരണ കാമ്പയിന്‍ നടക്കുമ്പോള്‍ ഞങ്ങളുടെ സിനിമ ബഹിഷ്‌കരിച്ചോളൂ, എന്ന് വിജയ് പറഞ്ഞതായി മനോജ് ദേശായി ആരോപിച്ചു.

''നിങ്ങള്‍ എന്തിനാണ് സിനിമ ബഹിഷ്‌കരിച്ചോളൂ എന്ന് പറഞ്ഞ് അതിസാമര്‍ഥ്യം കാണിക്കുന്നത്. ഇങ്ങനെ ചെയ്താല്‍ ഒടിടിയില്‍ പോലും നിങ്ങളുടെ സിനിമ ആരും കാണില്ല. ഈ അഹങ്കാരം കാരണം സിനിമയുടെ അഡ്വാന്‍സ് ബുക്കിങ്ങിനെ ബാധിച്ചു. അത് ഞങ്ങളെ കുഴപ്പത്തിലാക്കിയിരിക്കുകയാണ്. നാശത്തിന് അരികില്‍ നില്‍ക്കുമ്പോള്‍ ബുദ്ധി പ്രവര്‍ത്തിക്കുകയില്ല. അതാണ് നിങ്ങളിപ്പോള്‍ ചെയ്യുന്നത്. നിങ്ങള്‍ തമിഴിലും തെലുങ്കിലും സിനിമ ചെയ്യുന്നതാണ് നല്ലത്''- മനോജ് ദേശായി പറഞ്ഞു.

ചിത്രത്തിന്റെ നിര്‍മാതാക്കളില്‍ ഒരാള്‍ കരണ്‍ ജോഹറാണ്. സുശാന്ത് സിംഗ് രജ്പുതിന്റെ മരണവുമായി ബന്ധപ്പെട്ട് കരണ്‍ കടുത്ത വിമര്‍ശനം നേരിട്ടിരുന്നു. അന്ന് മുതല്‍ തന്നെ കരണിന്റെ സിനിമ കാണരുതെന്ന് ആവശ്യപ്പെട്ട് ബഹിഷ്‌കരണാഹ്വാനം ഉണ്ടായിരുന്നു. ലൈഗറിനെതിരേ കരണ്‍ വിരോധികളും ബഹിഷ്‌കരണാഹ്വാനമായി രംഗത്ത് വന്നിട്ടുണ്ട്.


Content Highlights: Liger Movie, Mumbai theatre owner calls Vijay Deverakonda arrogant, Boycott campaign


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
wedding

2 min

വധു ഒഴികെ ആരും ക്യാമറ കണ്ടില്ല; ആ ക്ലിക്കിന് കിട്ടിയത് രണ്ടു ലക്ഷം രൂപ സമ്മാനം

Sep 25, 2022


'കടല വിറ്റാ ഞങ്ങൾ ജീവിക്കുന്നത്, മരണംവരെ അവർക്ക് ഊന്നുവടിയായി ഞാനുണ്ടാകും'

Sep 26, 2022


Police

1 min

വീട്ടിൽനിന്ന്‌ രഹസ്യ ഗോവണി, ബംഗ്ലാവില്‍ ആര്‍ഭാടജീവിതം; മുപ്പതിലധികം കവർച്ചക്കേസുകളിലെ പ്രതി കുടുങ്ങി

Sep 25, 2022

Most Commented