വിതരണക്കാരുടെ നിക്ഷേപത്തിന്റെ 65% വെള്ളത്തില്‍; നഷ്ടം പരിഹരിക്കാനൊരുങ്ങി സംവിധായകന്‍


തീരെ കെട്ടുറപ്പില്ലാത്ത തിരക്കഥയുടെയും സ്ത്രീവിരുദ്ധ സംഭാഷണങ്ങളുടെയും പേരില്‍ ചിത്രം കടുത്ത വിമര്‍ശനമാണ് ഏറ്റുവാങ്ങുന്നത്.  

ലൈഗർ സിനിമയുടെ പ്രചാരണത്തോടനുബന്ധിച്ച് നടത്തിയ വാർത്താസമ്മേളനത്തിൽ പങ്കെടുക്കുന്ന വിജയ് ദേവരകൊണ്ടയും അനന്യ പാണ്ഡേയും. വാർത്താസമ്മേളനത്തിലെ ഈ ഭാഗമാണ് വിവാദമായത് | ഫോട്ടോ: twitter.com/UmairSandu

വിജയ് ദേവരകൊണ്ടയെ നായകനാക്കി പുരി ജഗന്നാഥ് സംവിധാനം ചെയ്ത ലൈഗര്‍ വന്‍ പരാജയമായിരിക്കുകയാണ്. ഏറെ പ്രതീക്ഷകളോടെ ആഗസ്റ്റ് 25 ന് റിലീസ് ചെയ്ത ചിത്രം ആദ്യദിനം റെക്കോഡ് വരുമാനം നേടിയെങ്കിലും രണ്ടാം ദിനമായപ്പോഴേക്കും തെന്നിന്ത്യന്‍ സംസ്ഥാനങ്ങളില്‍ 77 ശതമാനവും ഹിന്ദി ബെല്‍റ്റിന്‍ 50 ശതമാനവും വരുമാനം ഇടിഞ്ഞു. ഒരാഴ്ച പിന്നിടുമ്പോള്‍ ഒട്ടേറെ ഷോകള്‍ റദ്ദാക്കിയിരിക്കുകയാണ് തിയേറ്റര്‍ ഉടമകള്‍. വിതരണക്കാരും കടുത്ത പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നത്. ചിത്രത്തിനായി നിക്ഷേപിച്ച തുകയുടെ 65 ശതമാനത്തിലേറെ നഷ്ടം സംഭവിച്ചതായി വിതരണക്കാര്‍ പറഞ്ഞതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. തുടര്‍ന്ന് വിതരണക്കാര്‍ക്ക് നഷ്ടപരിഹാരം നല്‍കാനൊരുങ്ങുകയാണ് ചിത്രത്തിന്റെ സംവിധായകന്‍. ഹൈദരാബാദില്‍ തങ്ങളുമായി കൂടിക്കാഴ്ച നടത്തുമെന്ന് സംവിധായകന്‍ വാക്ക് നല്‍കിയതായി വിതരണക്കാര്‍ പറയുന്നു.

ഇന്ത്യയില്‍ 3000 സ്‌ക്രീനുകളിലാണ് പ്രദര്‍ശനത്തിനെത്തിയത് ചിത്രം. അനന്യ പാണ്ഡെ, രമ്യ കൃഷ്ണന്‍, മൈക്ക് ടൈസണ്‍ എന്നിവരാണ് മറ്റു പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ചത്. റിലീസിന് തൊട്ടുമുന്‍പേ വിവാദങ്ങളില്‍ ചിത്രം ഇടം നേടിയിരുന്നു. വാര്‍ത്താസമ്മേളനത്തില്‍ വിജയ് മേശയ്ക്ക് മുകളില്‍ കാലുകയറ്റി വച്ചതിന് ചിത്രം ബഹിഷ്‌കരിക്കണമെന്ന തരത്തില്‍ ആഹ്വാനമുയര്‍ന്നു. അതില്‍ വിജയ് പ്രതികരണവുമായി രംഗത്ത് വന്നിരുന്നു.

ചിത്രത്തിന്റെ നിര്‍മാതാക്കളില്‍ ഒരാള്‍ കരണ്‍ ജോഹറാണ്. സുശാന്ത് സിംഗ് രജ്പുതിന്റെ മരണവുമായി ബന്ധപ്പെട്ട് കരണ്‍ കടുത്ത വിമര്‍ശനം നേരിട്ടിരുന്നു. അന്ന് മുതല്‍ തന്നെ കരണിന്റെ സിനിമ കാണരുതെന്ന് ആവശ്യപ്പെട്ട് ബഹിഷ്‌കരണാഹ്വാനം ഉണ്ടായിരുന്നു. ലൈഗറിനെതിരേ കരണ്‍ വിരോധികളും സിനിമയ്‌ക്കെതിരേ രംഗത്ത് വരികയും ചെയ്തു.

എന്നാല്‍ സമൂഹമാധ്യമങ്ങളിലെ വിദ്വേഷ പ്രചരണമല്ല സിനിമയുടെ പരാജയത്തിന് കാരണമായി വിമര്‍ശകര്‍ ചൂണ്ടിക്കാട്ടു ന്നത്. തീരെ കെട്ടുറപ്പില്ലാത്ത തിരക്കഥയുടെയും സ്ത്രീവിരുദ്ധ സംഭാഷണങ്ങളുടെയും പേരില്‍ ചിത്രം കടുത്ത വിമര്‍ശനമാണ് ഏറ്റുവാങ്ങുന്നത്.


Content Highlights: Liger failure Puri Jagannadh to compensate South distributors Vijay deverakonda Ananya Pandey


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
kt kunhumon and atlas ramachandran

1 min

സിനിമയിൽ താൻ വളർത്തി വലുതാക്കിയവരാൽത്തന്നെ അവഹേളിതനായ രാമചന്ദ്രൻ; ഓർമക്കുറിപ്പുമായി കുഞ്ഞുമോൻ

Oct 3, 2022


Nude Library

വേണമെങ്കില്‍ വസ്ത്രം ധരിച്ചാല്‍ മതി; വ്യത്യസ്തമാണ് ഈ അമേരിക്കന്‍ ലൈബ്രറി

Dec 12, 2021


ATLAS RAMACHANDRAN

2 min

'ജനകോടികളുടെ വിശ്വസ്ത സ്ഥാപനം', തിരിച്ചുവരാന്‍ മോഹിച്ചിട്ടും നാടുകാണാതെ മടക്കം

Oct 3, 2022

Most Commented