ഒ.ടി.ടി. കച്ചവടം നടക്കാത്തതിനാലാണ് ഓണത്തിന് സൂപ്പർതാര ചിത്രങ്ങൾ ഇല്ലാതിരുന്നത് -ലിബർട്ടി ബഷീർ


സ്വന്തം ലേഖകൻ

​ഗോൾഡ് എന്ന സിനിമ വർക്ക് തീരാത്തതുകൊണ്ടാണ് റിലീസാവാതിരുന്നതെന്ന് അദ്ദേഹം പറഞ്ഞു.

ലിബർട്ടി ബഷീർ | ഫോട്ടോ: വി.പി. പ്രവീൺകുമാർ | മാതൃഭൂമി

തിയേറ്ററുകളിൽ സൂപ്പർതാരചിത്രങ്ങളില്ലാതിരുന്ന ഒരു ഓണക്കാലമാണ് കടന്നുപോയത്. പ്രേക്ഷകർ ആവേശത്തോടെ എത്തേണ്ട തിയേറ്ററുകളിൽ സംഭവിച്ച് റിലീസ് പ്ലാനിങ്ങിൽ വരുന്ന വീഴ്ചയല്ലെന്ന് പറയുകയാണ് നിർമാതാവും തിയേറ്ററുടമയുമായ ലിബർട്ടി ബഷീർ. ഓ.ടി.ടി കച്ചവടം നടക്കാതെ പോയതിനാലാണ് സൂപ്പർതാര ചിത്രങ്ങളടക്കം ഓണത്തിന് തിയേറ്ററുകളിലെത്താതിരുന്നത് എന്നും അദ്ദേഹം പറഞ്ഞു. മാതൃഭൂമി ഡോട്ട് കോമിനോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

ശരിക്ക് പ്ലാനിങ്ങിൽ വരുന്ന വീഴ്ചയല്ല അത്. തിയേറ്ററുകളൊക്കെ പഴയപോലെ വൈഡ് റിലീസ് ഒക്കെ ചെയ്യുന്നുണ്ട്. പ്രശ്നം പറ്റിയത് വലിയ സിനിമകൾക്ക് ഒ.ടി.ടി അവകാശം ഉദ്ദേശിച്ചപോലെ കിട്ടിയില്ല എന്നുള്ളിടത്താണ്. ഒ.ടി.ടി പ്ലാറ്റ്ഫോമിൽ നിന്ന് കോടാനുകോടി രൂപ പലർക്കും നഷ്ടംവന്നിട്ടുണ്ട്. മമ്മൂട്ടിയുടേയും മോഹൻലാലിന്റെയും ഫഹദ് ഫാസിലിന്റെയുമെല്ലാം പടത്തിന് വമ്പൻ നഷ്ടമാണ് സംഭവിച്ചിരിക്കുന്നത്. ഇത്ര ആഴ്ച കഴിഞ്ഞിട്ട് ഒ.ടി.ടിയിൽ റിലീസ് ചെയ്യാമെന്ന് അവരും തീരുമാനമെടുത്തിട്ടുണ്ട്. ലിബർട്ടി ബഷീർ പറഞ്ഞു.​ഗോൾഡ് എന്ന സിനിമ വർക്ക് തീരാത്തതുകൊണ്ടാണ് റിലീസാവാതിരുന്നതെന്ന് അദ്ദേഹം പറഞ്ഞു. മറ്റ് രണ്ട് സൂപ്പർതാര ചിത്രങ്ങളും ഒ.ടി.ടി പ്ലാറ്റ്ഫോമിൽ വില്പന നടക്കാത്തതുകൊണ്ട് മാത്രമാണ് തിയേറ്ററുകളിലെത്താതിരുന്നത്. മറ്റ് ചെറിയ ചിത്രങ്ങൾ ഒ.ടി.ടി പ്ലാറ്റ്ഫോമിന് കണക്കാക്കി ഉണ്ടാക്കുകയും ഒ.ടി.ടി വില്പന നടക്കാത്തതുകൊണ്ട് തിയേറ്ററുകളിലേക്ക് തള്ളിവിടുകയുമാണ് ഉണ്ടായത്. ഇപ്രാവശ്യത്തെ ഓണം മുഴുവൻ ഡാമേജ് ആയി. ഈ ഓണത്തിന് കേരളത്തിലെ ഒരു തിയേറ്ററും ഫുൾ ആയിപ്പോയിട്ടില്ല. 50, 100 പേരെ വെച്ച് എനിക്ക് പടം കളിപ്പിക്കേണ്ടിവന്നിട്ടുണ്ട്. 15 ആൾ, പത്താളെ വെച്ചൊക്കെയാണ് തിയേറ്റർ ഇപ്പോൾ മുന്നോട്ടുകൊണ്ടുപോവുന്നതെന്നും അദ്ദേഹം പറഞ്ഞു.

Also Read

ഓണം കിതച്ചോ സൂപ്പർ താരങ്ങളില്ലാതെ? തൃപ്തിപ്പെടുത്തിയോ ...

സിനിമ സ്ഥിരം തിയേറ്ററിൽ കാണുന്നവർ ഒരിക്കലും ഒ.ടി.ടിയിലേക്ക് പോകില്ല. ഉദാഹരണത്തിന് കുഞ്ചാക്കോ ബോബന്റെ ന്നാ താൻ കേസ് കൊട് എന്ന സിനിമ ഒ.ടി.ടിയിൽ വന്നിട്ടും തിയേറ്ററിൽ ആളുണ്ടായിരുന്നു. ഒ.ടി.ടിയിൽ വന്ന സിനിമ തിയേറ്ററിൽ പ്രദർശിപ്പിക്കുന്നതിനെ ഫിയോക്ക് എന്ന സംഘടന നിരോധിച്ചിടത്താണ് ഇത്. അതൊരു തെറ്റായ തീരുമാനമാണ്. കാരണം അവതാർ എന്ന സിനിമ ഒ.ടി.ടി.യിൽ ഉള്ളപ്പോളാണ് ആ സിനിമ ഇപ്പോൾ തിയേറ്ററുകളിൽ ഓടുന്നത്. അതേസമയം നന്നായി ഓടിക്കൊണ്ടിരുന്ന ഒരു മലയാള സിനിമ ഒ.ടി.ടിക്ക് കൊടുത്തു എന്ന ഒറ്റക്കാരണം കൊണ്ട് തിയേറ്ററിൽ നിന്ന് പിൻവലിക്കാൻ ഈ സംഘടന നിർബന്ധിക്കുന്നുണ്ടെന്നും ലിബർട്ടി ബഷീർ ആരോപിച്ചു.

Content Highlights: liberty basheer about reason behind no super star movies in last onam, monster, rorschach


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
സരിത രവീന്ദ്രനാഥ്

2 min

ലെഗ്ഗിൻസ് ധരിച്ചതിന് ഹെഡ്മിസ്ട്രസില്‍ നിന്ന് ശകാരം; പരാതി നല്‍കി അധ്യാപിക

Dec 1, 2022


crime

1 min

കൊച്ചിയില്‍ വെട്ടേറ്റ് യുവതിയുടെ കൈ അറ്റു; പരിക്കേറ്റത് കഴുത്തിന് വെട്ടാനുള്ള ശ്രമം തടഞ്ഞപ്പോള്‍

Dec 3, 2022


Nasar Faizy

2 min

തുല്യ സ്വത്തവകാശത്തിന് പ്രതിജ്ഞ; കുടുംബശ്രീ മൗലികാവകാശം നിഷേധിക്കുന്നുവെന്ന് സമസ്ത നേതാവ്

Dec 3, 2022

Most Commented