ലിയോ കല്യാൺ പങ്കുവച്ച ചിത്രങ്ങൾ
നടി സോനം കപൂറിന്റെ ബേബി ഷവര്‍ ചിത്രങ്ങള്‍ കഴിഞ്ഞ ദിവസമാണ് സമൂഹമാധ്യമങ്ങളില്‍ വൈറലായത്. പാകിസ്താന്‍ വംശജനും ബ്രിട്ടീഷ് പൗരനുമായ ഗായകന്‍ ലിയോ കല്യണിനൊപ്പം സോനം നില്‍ക്കുന്ന ചിത്രവും ഇതോടൊപ്പം ശ്രദ്ധനേടിയിരുന്നു. തൊട്ടുപിന്നാലെ ലിയോ കല്യാണിനെ അധിക്ഷേപിച്ചും വെറുപ്പുളവാക്കുന്ന വാക്കുകളുമായി ഒരു വിഭാഗമാളുകള്‍ രംഗത്തെത്തി. ലിയോ കല്യാണിന്റെ വസ്ത്രധാരണ രീതിയാണ് പലരെയും ചൊടിപ്പിച്ചത്. ഇതിനെല്ലാം മറുപടി നല്‍കി രംഗത്ത് വന്നിരിക്കുകയാണ് ലിയോ കല്യാണ്‍.
വെറുപ്പും വിദ്വേഷവും തന്നെ ഒരു തരത്തില്‍ ബാധിക്കില്ലെന്നും സമൂഹത്തിന്റെ കീഴ്‌വഴക്കങ്ങളെ വെല്ലുവിളിച്ച് ജീവിക്കുന്ന വ്യക്തിയാണ് താനെന്നും ലിയോ കുറിച്ചു.
വെറുപ്പുളവാക്കുന്ന അഭിപ്രായങ്ങള്‍ എന്നെ ബാധിക്കുന്നില്ല. അതില്‍ പലതും എനിക്ക് തമാശയായി തോന്നുന്നു. ഞാനത് സുഹൃത്തുക്കളുമായി പങ്കുവയ്ക്കുകയും ഉറക്കെ ചിരിക്കുകയും ചെയ്തു. ഈ വെറുപ്പ് എന്നെ ഓര്‍മിക്കുന്നത് ഞാനെന്റെ ജീവിതം നന്നായി ജീവിക്കുന്നു എന്നതാണ്. സമൂഹത്തിന്റെയും ആളുകളുടെയും സാമ്പ്രദായിയ ചിന്തകളെ വെല്ലുവിളിച്ചാണ് എന്റെ ജീവിതം. അതായത്, ഞാന്‍ ചെയ്യുന്ന കാര്യങ്ങള്‍ ശരിയാണെന്നാണ് മനസ്സിലാകുന്നത്- ലിയോ കല്യാണ്‍ കുറിച്ചു.
സോനത്തിന്റെ അടുത്ത സുഹൃത്താണ് ലിയോ കല്യാണ്‍. ബേബി ഷവര്‍ ചടങ്ങില്‍ പാട്ടുപാടാനായി സോനം ലിയോ കല്യാണിനെ അതിഥിയായി ക്ഷണിക്കുകയായിരുന്നു.
Content Highlights: Leo Kalyan British Pakistani singer, Sonam Kapoor, Baby Shower Function, Viral Pictures


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..