നിമിഷ സജയൻ, ലെന, ആദിൽ ഹുസൈൻ എന്നിവർ പ്രധാന വേഷങ്ങളിൽ എത്തുന്ന പുതിയ ചിത്രമാണ് ഫുട്പ്രിന്റ്സ് ഓൺ വാട്ടർ. ഇന്ത്യൻ ഇംഗ്ലീഷ് ചിത്രമായി ഒരുക്കുന്ന ഫുട്പ്രിന്റ്സ് ഓൺ വാട്ടർ സംവിധാനം ചെയ്യുന്നത് നഥാലിയ ശ്യാം ആണ്.
നഥാലിയയുടെ സഹോദരി നീത ശ്യാം തിരക്കഥ എഴുതുന്നു. ബ്രിട്ടീഷ് താരം അന്റോണിയോ അകീലും ചിത്രത്തിൽ വേഷമിടുന്നുണ്ട്. ഛായാഗ്രഹണം അഴകപ്പൻ. നിർമാണം മോഹൻ നാടാർ.
സ്റ്റാൻഡ് അപ് ആണ് നിമിഷയുടെ ഒടുവിൽ പുറത്തിറങ്ങിയ ചിത്രം. വൺ, തുറമുഖം, മാലിക്,ജിന്ന് എന്നീ ചിത്രങ്ങൾ അണിയറയിൽ ഒരുങ്ങുന്നു. സാജൻ ബേക്കറി, മേപ്പടിയാൻ, ഖൽബ്, ആടുജീവിതം, നാൻസി റാണി തുടങ്ങി കൈനിറയെ ചിത്രങ്ങളാണ് ലെനയുടേതായി അണിയറയിൽ ഒരുങ്ങുന്നത്.
Content Highlights : Lena Nimisha Sajayan Adil Hussain In Footprints On Water