Photo | https:||www.instagram.com|lenasmagazine|?hl=en
നടി ലെന ആദ്യമായി തിരക്കഥയൊരുക്കുന്ന ചിത്രം ഓളം ഫസ്റ്റ് ലുക്ക് പോസ്റ്റർ നടൻ സൗബിൻ ഷാഹിർ പുറത്തുവിട്ടു.
നവാഗത സംവിധായകൻ വി.എസ്. അഭിലാഷ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. നൗഫൽ പുനത്തിലാണ് ചിത്രം നിർമ്മിക്കുന്നത്. എക്സിക്യൂട്ടീവ് നിർമ്മാണം ഉണ്ണി മലയിൽ.
23 വർഷത്തെ അഭിനയജീവത്തിന് ശേഷമാണ് ലെന തിരക്കഥ രചനയിലേക്ക് തിരിയുന്നത്. സംവിധായകൻ വി.എസ്.അഭിലാഷും ലെനയും ചേർന്നാണ് ചിത്രത്തിന്റെ തിരക്കഥ രചിക്കുന്നത്. അർജുൻ അശോകൻ, ലെന, ബിനു പപ്പു, ഹരിശ്രീ അശോകൻ, നോബി മാർക്കോസ്, സുരേഷ് ചന്ദ്രമേനോൻ എന്നിവരാണ് ചിത്രത്തിലെ പ്രധാനവേഷത്തിൽ എത്തുന്നത്.
സംഗീതം അരുൺ തോമസ്, ഛായാഗ്രഹണം അസ്കർ, എഡിറ്റിംഗ് സംജിത്ത് മുഹമ്മദ്, സൗണ്ട് ഡിസൈൻ രംഗനാഥ് രവി, ആർട്ട് രഞ്ജിത് കോതേരി,
മേക്കപ്പ് റഷീദ് അഹമ്മദ്, കോസ്റ്റ്യൂം ജിഷാദ് ഷംസുദ്ദീൻ, കുമാർ എടപ്പാൾ.
പൊഡ്രക്ഷൻ കൺട്രോളർ ശശി പൊതുവാൾ, മോഷൻ പോസ്റ്റർ രാജേഷ് ആനന്ദം, പ്രോജക്ട് ഡിസൈൻ അഖിൽ കാവുങ്ങൽ, പി.ആർ.ഒ ആതിര ദിൽജിത്ത്.
content highlights : lena debut as script writer for olam movie directed by vs abhilash
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..