എഡ്ഡി വാൻ ഹാലൻ | Photo: https:||twitter.com|IllusionistRuss
വാഷിങ്ടണ്‍: ലോക പ്രശസ്ത ഗിറ്റാറിസ്റ്റ് എഡ്ഡി വാന്‍ ഹാലന്‍ (65) അന്തരിച്ചു. ദീർഘകാലങ്ങളായി തൊണ്ടയില്‍ അര്‍ബുദം ബാധിച്ച് ചികിത്സയിലായിരുന്നു. മകൻ വോള്‍ഫ്ഗാംഗാണ് മരണവിവരം പുറത്തുവിട്ടത്.
1955 ൽ നെതർലാന്റ്സിലെ ആംസ്റ്റർഡാമിലാണ് എഡ്ഡി ജനിച്ചത്. ജാൻ വാൻ ഹാലൻ, യൂജീന ഹാലൻ എന്നിവരാണ് മാതാപിതാക്കൾ. പിതാവ് ജാൻ വാൻ ഹെലൻ അറിയപ്പെടുന്ന സംഗീതജ്ഞനായിരുന്നു. 1962 ൽ എഡ്ഡിയുടെ കുടുംബം അമേരിക്കയിലേക്ക് കുടിയേറി.
1970 കളുടെ തുടക്കത്തിൽ സഹോദരൻ അലക്സിനൊപ്പം എഡ്ഡി വാൻ ഹാലൻ റോക്ക് ബാൻഡ് സ്ഥാപിച്ചു. 1984ല്‍ അമേരിക്കയിലെ ഹിറ്റ് ചാര്‍ട്ടുകളില്‍ ഇടംനേടിയ ജംപ് എന്ന് തുടങ്ങുന്ന ഗാനത്തിന്റെ സൃഷ്ടാവ് കൂടിയായിരുന്നു എഡ്ഡി. റോളിങ് സ്റ്റോണ്‍ മാഗസിന്‍ പുറത്തുവിട്ട ലോകത്തിലെ ഏറ്റവും മികച്ച 100 ഗിറ്റാറിസ്റ്റുകളുടെ പട്ടികയില്‍ എട്ടാംസ്ഥാനമാണ് എഡ്ഡി വാന്‍ ഹാലന് ലഭിച്ചത്. 2012-ൽ വേൾഡ് മാഗസിൻ, ലോകത്തിലെ ഏറ്റവും മകിച്ച ഗിറ്റാറിസ്റ്റായി എഡ്ഡിയെ തിരഞ്ഞെടുത്തു.
സ്റ്റേജിലും പുറത്തും പിതാവുമായി പങ്കിട്ട ഓരോ നിമിഷവും വിലപ്പെട്ടതായിരുന്നുവെന്ന് മകൻ ട്വീറ്റ് ചെയ്തു. എന്റെ ഹൃദയം തകര്‍ന്നിരിക്കുന്നു, ഈ നഷ്ടത്തില്‍നിന്ന് ഞാന്‍ പൂര്‍ണമായും കരകയറുമെന്ന് കരുതുന്നില്ല. ഞാന്‍ അദ്ദേഹത്തെ വളരെയധികം സ്‌നേഹിക്കുന്നു- വോള്‍ഫ്ഗാംഗ് കുറിച്ചു.
Content Highlights: legendary guitarist Eddie Van Halen Dies After Long Battle With Cancer
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..