കൊൽക്കത്ത: വിഖ്യാത ബം​ഗാളി സംവിധായകൻ ബുദ്ധദേവ് ദാസ് ​ഗുപ്ത(77) അന്തരിച്ചു. വാർദ്ധക്യസംബന്ധമായ അസുഖങ്ങളെത്തുടർന്ന്  ദക്ഷിണ കൊൽക്കത്തയിലെ വീട്ടിൽ ചികിത്സയിലായിരുന്നു.

ഏറെ നാളായി അദ്ദേഹത്തിന് വൃക്കസംബന്ധമായ അസുഖങ്ങൾ ഉണ്ടായിരുന്നുവെന്നും ഡയാലിസിസിന് വിധേയനായിരുന്നുവെന്നും ബന്ധുക്കൾ അറിയിച്ചു.

ബുദ്ധദേവ് ദേവ് ​ദാസ്​ഗുപ്തയുടെ അഞ്ച് ചിത്രങ്ങൾക്ക് മികച്ച ചിത്രത്തിനുള്ള ദേശീയ പുരസ്കാരം ലഭിച്ചിട്ടുണ്ട്. രണ്ട് തവണ മികച്ച സംവിധായകനുള്ള ദേശീയ പുരസ്കാരവും അദ്ദേഹത്തെ തേടിയെത്തിയിട്ടുണ്ട്. 2008 ൽ സ്പെയ്ൻ അന്താരാഷ്ട്ര ചലച്ചിത്ര മേളയിൽ ആജീവനാന്ത സംഭാവനകൾക്കുള്ള പുരസ്കാരം നൽകി ആദരിച്ചിട്ടുണ്ട്. ഭാ​ഗ് ബഹദൂർ, ലാൽ ദർജ, കാലപുരുഷ്, തഹേദാർ കഥ എന്നിവയാണ് ബുദ്ധദേവ് ദാസ് ​ഗുപ്തയുടെ ശ്രദ്ധേയ ചിത്രങ്ങൾ

content highlights : legendary film maker Buddhadeb Dasgupta dies at 77 in Kolkata