-
ഇന്ത്യന്‍ സിനിമാ ലോകത്തിന് കനത്ത നഷ്ടങ്ങള്‍ സമ്മാനിച്ചാണ് ഏപ്രില്‍ മാസം അവസാനിക്കുന്നത്. മണിക്കൂറുകളുടെ വ്യത്യാസത്തിലാണ് രണ്ട് ഇതിഹാസങ്ങളെ ആരാധകർക്ക് നഷ്ടമായത്. ഇർഫാൻ ഖാനും ഋഷി കപൂറും.
താരപരിവേഷം അണിയാതെ പൂര്‍ണതയുടെയും മികവിന്റെയും വേറിട്ട മുഖമായിരുന്നു ഇർഫാന്റേത്. ഗോഡ്ഫാദര്‍മാരില്ലാതെ ബോളിവുഡില്‍ മേല്‍വിലാസം സൃഷ്ടിച്ച ഇര്‍ഫാന്‍ ഖാന്‍ ഹിന്ദി സിനിമയിലെ നവതരംഗ സിനിമകളുടെ പ്രതീകമായിരുന്നു.
വൻകുടലിലെ അണുബാധയെ തുടര്‍ന്ന് മുംബൈ അന്ധേരിയിലെ കോകിലബെൻ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലിരിക്കെയാണ് ബുധനാഴ്ച്ച പകലോടെ ഇർഫാന്റെ അപ്രതീക്ഷിത മരണം സംഭവിക്കുന്നത്. ആരോഗ്യനില വഷളായതിനെ തുടർന്ന് രണ്ട് ദിവസം മുൻപാണ് നടനെ ആശുപത്രിയിലേക്ക് കൊണ്ടുപോയത്. 2018ൽ ഇർഫാന് ന്യൂറോ എൻഡോക്രൈൻ ട്യൂമർ സ്ഥിരീകരിച്ചിരുന്നു. ഇതെത്തുടർന്ന് അദ്ദേഹം വിദേശത്ത് ചികിത്സ തേടിയിരുന്നു.
24 മണിക്കൂറിന്റെ വ്യത്യാസത്തിലാണ് വ്യാഴാഴ്ച്ച പകലോടെ ഇതിഹാസ താരം ഋഷി കപൂറും ഓർമയാവുന്നത്. മുംബൈയിലെ എച്ച്.എന്‍. റിലയന്‍സ് ആശുപത്രിയില്‍ വെച്ചായിരുന്നു ഋഷി കപൂറിന്റെ അന്ത്യം. ശ്വാസതടസ്സത്തെ തുടര്‍ന്ന് ബുധനാഴ്ച രാത്രിയാണ് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
അര്‍ബുദബാധിതനായി ഏറെക്കാലമായി ചികിത്സയിലായിരുന്നു.
ഒരു വര്‍ഷത്തോളം അദ്ദേഹം ചികിത്സയുമായി ബന്ധപ്പെട്ട് യു.എസിലായിരുന്നു. കഴിഞ്ഞ സെപ്റ്റംബറിലാണ് യുഎസിലെ ചികിത്സ കഴിഞ്ഞ് ഇന്ത്യയില്‍ തിരികെ എത്തിയത്.
Content highlights : Legendary Actors Irrfan Khan And Rishi Kapoor Death in 24 hour difference


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..