ഉർവ്വശി റൗട്ടേല, ലെജൻഡ് ശരവണൻ
ചെന്നൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ശരവണ സ്റ്റോഴ്സിന്റെ ഉടമ ശരവണന് സിനിമയില്‍ അരങ്ങേറ്റം കുറിയ്ക്കുന്നു. ശരവണന് തന്നെയാണ് ചിത്രം നിര്‍മിക്കുന്നത്. ബോളിവുഡ് നടി ഉര്‍വ്വശി റൗട്ടേലയാണ് ചിത്രത്തിലെ നായിക.
ജെ.ഡി ആന്റ് ജെറി എന്നിവര്‍ ചേര്‍ന്നാണ് ചിത്രം സംവിധാനം ചെയ്യുന്നത്. അജിത്ത് നായകനായ ഉല്ലാസം എന്ന ചിത്രത്തിലൂടെ ശ്രദ്ധേയരായ സംവിധായകരാണ് ജെ.ഡി ആന്റ് ജെറി. 1997 ല്‍ പുറത്തിറങ്ങിയ ഉല്ലാസം നിര്‍മിച്ചത് അമിതാഭ് ബച്ചനായിരുന്നു. പ്രഭു, വിവേക്, വിജയകുമാര്‍, നാസ്സ, കോവൈ സരള എന്നിവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
ശരവണ സ്റ്റോഴ്സിന്റെ പരസ്യചിത്രങ്ങളിലൂടെയാണ് ലെജന്‍ഡ് ശരവണന് എന്നറിയപ്പെടുന്ന ശരവണന് അഭിനയ രംഗത്ത് എത്തുന്നത്. തമന്ന, ഹന്‍സിക എന്നിവര്‍ക്കൊപ്പം അദ്ദേഹം വേഷമിട്ട പരസ്യചിത്രങ്ങള്‍ ശ്രദ്ധ നേടിയിരുന്നു.
Content Highlights: Legend Saravanan actor debut Movie, Urvashi Rautela, bollywood
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..