ക്ഷയ് കുമാർ നായകനായെത്തുന്ന ലക്ഷ്മി ബോംബിന്റെ ട്രെയ്ലർ പുറത്തിറങ്ങി,. രാഘവ ലോറൻസ് നായകനായി അഭിനയിച്ചു സംവിധാനം ചെയ്ത തമിഴ് ചിത്രം 'കാഞ്ചന' യുടെ ഹിന്ദി റീമേക്ക് ആണ് ലക്ഷ്മി ബോംബ്. ലോറൻസ് തന്നെയാണ് ചിത്രം ഹിന്ദിയിലും ഒരുക്കിയിരിക്കുന്നത്. കിയാര അദ്വാനിയാണ് നായിക. നവംബർ ഒൻപതിന് ചിത്രം ഹോട്ട്സ്റ്റാറിലൂടെ റിലീസ് ചെയ്യും.

2007ൽ പുറത്തിറങ്ങിയ മുനി എന്ന ചിത്രത്തിന്റെ രണ്ടാംഭാഗമാണ് മുനി 2. ആ ചിത്രത്തിന്റെ മറ്റൊരു പേരാണ് കാഞ്ചന. ഏഴു കോടി ബജറ്റിൽ പുറത്തിറങ്ങിയ ചിത്രം വലിയ ബോക്സോഫീസ് കളക്ഷൻ കൈവരിച്ചിരുന്നു.

ശരത് കുമാർ, രാഘവ ലോറൻസ്, ലക്ഷ്മി റായ്, കോവൈ സരള, ദേവദർശിനി തുടങ്ങിയവർ അഭിനയിച്ച ചിത്രത്തിന്റെ വിജയം കണ്ട് ഹിന്ദിയിലേക്ക് റീമേക്ക് ചെയ്യാൻ തീരുമാനിക്കുകയായിരുന്നു. 

കാഞ്ചനയ്ക്ക് ശേഷം കാഞ്ചന 2 ഉം പുറത്തിറങ്ങിയിരുന്നു. 

Content Highlights : Laxmi Bomb Akshay Kumar Kiara Advani Raghav Lawrence