നീരജ് മാധവന് ആദ്യമായി തിരക്കഥയെഴുതുന്ന ചിത്രം ലവകുശയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി. ചിത്രത്തിലെ നായകന് കൂടിയായ നീരജും അജു വര്‍ഗീസും ഒരു കുതിരയുമാണ് നര്‍മത്തില്‍ ചാലിച്ചൊരുക്കിയ പോസ്റ്ററിലുള്ളത്. അടിയും പിടിയും വെടിയും പുകയുമായി വരുന്നു ലവകുശ എന്നാണ് നായകന് പറയുന്ന പരസ്യവാചകം.
ഗിരീഷ് മനൊയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. നീ കൊ ഞാ ചായാണ് ഗിരീഷിന്റെ ആദ്യ ചിത്രം. അജു വര്‍ഗീസും ചിത്രത്തില്‍ ശ്രദ്ധേയമായ ഒരു വേഷം ചെയ്യുന്നുണ്ട്. ജെയ്സണ്‍ ഇളംകുളമാണ് ചിത്രം നിര്‍മിക്കുന്നത്. ഗോപിസുന്ദറാണ് സംഗീതം.