ന്തരിച്ച തമിഴ് നടൻ വിവേകിന് ആദരാഞ്ജലികൾ അർപ്പിച്ച് സംവിധായകൻ ആലപ്പി അഷ്റഫ്. വിവേകുമൊത്ത് സിനിമ ചെയ്ത അനുഭവം പങ്കുവച്ചുകൊണ്ടാണ് അഷ്റഫിന്റെ കുറിപ്പ്.

സിദ്ധിഖ് ലാലിന്റെ സംവിധാനത്തിലൊരുങ്ങിയ സൂപ്പർഹിറ്റ് ചിത്രം ഇൻ ഹരിഹർ ന​ഗറിന്റെ തമിഴ് റീമേയ്ക്കിൽ വിവേക് വേഷമിട്ടിരുന്നു. ചിത്രം എംജിആർ ന​ഗറിൽ എന്ന പേരിൽ തമിഴിലൊരുക്കിയത് ആലപ്പി അഷ്റഫ് ആണ്. മലയാളത്തിൽ അശോകൻ അവതരിപ്പിച്ച തോമസ്കുട്ടി എന്ന കഥാപാത്രത്തെ തമിഴിൽ അവതരിപ്പിച്ചത് വിവേകാണ്. താരവുമായി അടുത്തിടപഴകാൻ അവസരം കിട്ടിയത് ഒരു ഭാഗ്യമായ് കരുതുന്നുവെന്ന് അഷ്റഫ് കുറിക്കുന്നു.

ആലപ്പി അഷ്റഫ് പങ്കുവച്ച കുറിപ്പ്

''ഇൻ ഹരിഹർ നഗർ " എന്ന സിനിമ തമിഴിൽ "എംജിആർ നഗറിൽ" എന്ന പേരിൽ സംവിധാനം ചെയ്തത് ഞാനായിരുന്നു.

അതിൽ നമ്മുടെ അശോകൻ അഭിനയിച്ച കഥാപാത്രത്തെ വിവേകായിരുന്നു അവതരിപ്പിച്ചത്. അടുത്തിടപഴകാൻ അവസരം കിട്ടിയത് ഒരു ഭാഗ്യമായ് കരുതുന്നു. അപാര കഴിവുള്ള, അസാമന്യ സെൻസ് ഓഫ് ഹ്യൂമറുള്ള ഒരു കലാകാരനാണ് വിവേക്.

പ്രിയ കലാകാരന് പ്രണാമം.

''ഇൻ ഹരിഹർ നഗർ " എന്ന സിനിമ തമിഴിൽ "MGR നഗർ "എന്ന പേരിൽ സംവിധാനം ചെയ്തത് ഞാനായിരുന്നു. അതിൽ നമ്മുടെ അശോകൻ അഭിനയിച്ച...

Posted by Alleppey Ashraf on Friday, 16 April 2021

ഹൃദയാഘാതത്തെ തുടർന്ന് ചെെന്നൈയിലെ സ്വകാര്യ ആശുപത്രിയിൽ ശനിയാഴ്ച പുലർച്ചെയോടെയാണ് വിവേകിന്റെ അന്ത്യം സംഭവിക്കുന്നത്. സാമി, ശിവാജി, അന്യൻ, ഖുഷി, റൺ, ഷാജഹാൻ തുടങ്ങി 220ലേറെ സിനിമകളിൽ അഭിനയിച്ചു. അഞ്ചു തവണ തമിഴ്നാട് സർക്കാരിന്റെ മികച്ച ഹാസ്യ നടനുള്ള പുരസ്കാരം ലഭിച്ചു. മൂന്ന് തവണ മികച്ച ഹാസ്യ നടനുള്ള ഫിലംഫെയർ അവാർഡും ലഭിച്ചിട്ടുണ്ട്. 2009ൽ രാജ്യം പത്മശ്രീ നൽകി ആദരിച്ചു.

Content Highlights : Late Tamil Actor Vivek rememberance Alleppey Ashraf In Harihar Nagar Tamil