അന്തരിച്ച തമിഴ് നടൻ ഡോക്ടർ സേതുരാമന് ആൺകുഞ്ഞ് പിറന്നു. സേതുരാമന്റെ സഹപ്രവർത്തനായ ഡോക്ടറാണ് സേതുരാമന്റെ ഭാര്യ ഉമയാൾ ഒരു ആൺകുഞ്ഞിന് ജന്മം നൽകിയ സന്തോഷം പങ്കുവച്ചത്.

അവൻ തിരിച്ചു വന്നിരിക്കുന്നു...പ്രായം മാറിയെന്നേയുള്ളൂ... കുട്ടിസേതുവെന്ന് വിളിക്കും ഇനി..ആശംസകൾ എന്നാണ് ഇദ്ദേഹം കുറിച്ചത്. ഇക്കഴിഞ്ഞ മാർച്ച് 26 നാണ് ഹൃദയാഘാതത്തെ തുടർന്ന് സേതുരാമൻ മരിക്കുന്നത്.

സന്താനം നായകനായെത്തിയ 'കണ്ണ ലഡ്ഡു തിന്ന ആസയ' എന്ന ചിത്രത്തിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു സേതുരാമൻ. വാലിബ രാജ, സക്ക പോഡു രാജ, 50/50  എന്നീ ചിത്രങ്ങളിലും ശ്രദ്ധേയ വേഷങ്ങൾ ചെയ്തു.

ത്വക് രോഗവിദഗ്ദ്ധൻ ആയിരുന്ന സേതുരാമൻ ചെന്നൈയിൽ സ്വന്തമായി സി ക്ലിനിക് എന്ന സ്കിൻ കെയർ സ്ഥാപനം നടത്തുകയായിരുന്നു. മരണത്തിന് തൊട്ടുമുൻപും ഒരു ഡോക്ടർ എന്ന നിലയിൽ കൊറോണ വെെറസിനെതിരേയുള്ള പ്രതിരോധ പ്രവർത്തനങ്ങളിൽ സജീവമായിരുന്നു സേതുരാമൻ. കൊറോണയ്ക്കെതിരേ പോരാടാൻ ആരാധകരോട് ആഹ്വാനം ചെയ്യുന്ന സേതുരാമന്റെ വീഡിയോ കണ്ണീരോടെയാണ് സോഷ്യൽ മീഡിയ ഏറ്റെടുത്തത്

Content Highlights : Late Tamil Actor Sethuramans wife gives birth to aBaby Boy