Manjusha, Mohandas
വാഹനാപകടത്തിൽ അന്തരിച്ച ഗായികയും നർത്തകിയുമായ മഞ്ജുഷ മോഹൻദാസിന്റെ അച്ഛനും വാഹനാപകടത്തിൽ മരിച്ചു. പെരുമ്പാവൂര്‍ പുല്ലുവഴിയിൽ വച്ചായിരുന്നു അപകടം. മൂന്ന് വർഷം മുൻപ് മഞ്ജുഷയുടെ മരണത്തിനിടയാക്കിയ അതേ സ്കൂട്ടറിൽ സഞ്ചരിക്കവേയായിരുന്നു അപകടം .
സ്കൂട്ടറിൽ പിക്കപ്പ് വാൻ ഇടിക്കുകയായിരുന്നു. വാഹനം പിന്നീട് പോലീസ് പിടിച്ചെടുത്തു.
2018– ലാണ് മഞ്ജുഷയുടെ മരണത്തിനു കാരണമായ അപകടം നടന്നത്. മഞ്ജുഷ സഞ്ചരിച്ച സ്കൂട്ടറിൽ മിനിലോറിയിടിച്ചാണ് അപകടമുണ്ടായത്. ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ കഴിഞ്ഞ മഞ്ജുഷ പിന്നീട് മരണത്തിന് കീഴടങ്ങുകയായിരുന്നു. മരിക്കുമ്പോൾ ഇരുപത്തിയാറ് വയസായിരുന്നു മഞ്ജുഷയുടെ പ്രായം.
കാലടി സംസ്കൃത സര്‍വകലാശാലയില്‍ എം.എ. നൃത്ത വിദ്യാര്‍ത്ഥിനിയായിരുന്നു മഞ്ജുഷ. ഐഡിയ സ്റ്റാര്‍ സിങ്ങറെന്ന റിയാലിറ്റി ഷോയിലൂടെയാണ് മഞ്ജുഷ ശ്രദ്ധ നേടുന്നത്. പെരുമ്പാവൂര്‍ വളയന്‍ചിറങ്ങര സ്വദേശിനിയാണ്. പ്രിയദര്ശന്ലാല് ആണ് ഭര്‍ത്താവ്
Content Highlights : Late Singer Manjushas Father Mohandas killed in road accident
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..